Connect with us

‘ശുദ്ധവിവരക്കേടെന്ന് മാത്രമേ പറയാനുള്ളൂ; വിജയരാഘവന്‍!

Social Media

‘ശുദ്ധവിവരക്കേടെന്ന് മാത്രമേ പറയാനുള്ളൂ; വിജയരാഘവന്‍!

‘ശുദ്ധവിവരക്കേടെന്ന് മാത്രമേ പറയാനുള്ളൂ; വിജയരാഘവന്‍!

സിനിമകളില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശിപാര്‍ശ ശുദ്ധ വിവരക്കേടാണെന്ന് നടന്‍ വിജയരാഘവന്‍. ഭരണാധികാരികളുടെ ഇത്തരം വിവരക്കേടുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ശുദ്ധവിവരക്കേടെന്ന് മാത്രമേ പറയാനുള്ളൂ. ഭരണാധികാരികള്‍ കാണിക്കുന്ന ഇത്തരം വിവരക്കേടുകള്‍ എല്ലാകാലത്തുമുണ്ടായിട്ടുണ്ട്. മതസാമൂദായിക വിഭാഗങ്ങളെ തൃപ്തിപ്പെടുത്തിയാലെ അടുത്ത പ്രാവശ്യവും സര്‍ക്കാരിന് അധികാരത്തില്‍ എത്താന്‍ കഴിയൂ. ഇനി കുറേനാള്‍ കഴിയുമ്പോള്‍ സംഘട്ടനവും പ്രണയരംഗങ്ങളും ഒഴിവാക്കാന്‍ പറയുമോ എന്നാണ് സംശയം.’ വിജയ രാഘവന്‍ പറഞ്ഞു.

മദ്യപാന, പുകവലി രംഗങ്ങള്‍ കണ്ട് അവ കുട്ടികള്‍ അനുകരിക്കുമെന്നതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാവൂ എന്നായിരുന്നു നിയമസഭാ സമിതിയുടെ ശിപാര്‍ശ. ഇതിനെതിരെ സിനിമാ രംഗത്ത് നിന്ന് പ്രമുഖരടക്കം പലരും രംഗത്ത് വന്നിരുന്നു.

vijaya raghavan talk about movie

More in Social Media

Trending

Recent

To Top