കടപ്പാട് ഭാര്യയ്ക്ക് അല്ലേ? പൃഥ്വിയോട് ഉഗ്രൻ ചോദ്യവുമായി സുപ്രിയ; ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. എക്കാലത്തും മലയാളികൾക്ക് അഭിമാനിക്കാൻ കുറെ നല്ല സിനിമകൾ നൽകിയ നടനാണ് താരം. ഒരു നടനെന്നതിലുപരി സംവിധായകൻ കൂടിയാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തികൂടിയാണ് താരം. സിനിമയിൽ സജീവമെന്ന പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച ഭാര്യ സുപ്രിയയ്‌ക്കൊപ്പം പൃഥ്വി തായ്‌ലാന്‍ഡില്‍ ആയിരുന്നു. ഇവിടെ നിന്നും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതായിപ്പോൾ അടുത്ത പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കടലില്‍ നിന്നും കുളിക്കുന്ന ചിത്രമാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒന്ന് മൈൻഡ് റീഫ്രഷ് ആയതിന് ശേഷം വീണ്ടും ജോലിയിലേക്ക് കടക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ്പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ഈ ചിത്രത്തിന്റെ കടപ്പാട് ഭാര്യയ്ക്ക് അല്ലേ എന്ന ചോദ്യമാണ് സുപ്രിയ ഉന്നയിച്ചിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
prithviraj-supriya- question viral