Connect with us

ജിപിയുടെയും ഗോപികയുടെയും വിവാഹ റിസപ്ഷന് ദിവ്യ പിള്ളയുടെ കയ്യും പിടിച്ച് വിജയ് യേശുദാസ്; രണ്ട് പേരും പ്രണയത്തിലാണെന്ന് പ്രചാരണം; വൈറലായി വീഡിയോ

Malayalam

ജിപിയുടെയും ഗോപികയുടെയും വിവാഹ റിസപ്ഷന് ദിവ്യ പിള്ളയുടെ കയ്യും പിടിച്ച് വിജയ് യേശുദാസ്; രണ്ട് പേരും പ്രണയത്തിലാണെന്ന് പ്രചാരണം; വൈറലായി വീഡിയോ

ജിപിയുടെയും ഗോപികയുടെയും വിവാഹ റിസപ്ഷന് ദിവ്യ പിള്ളയുടെ കയ്യും പിടിച്ച് വിജയ് യേശുദാസ്; രണ്ട് പേരും പ്രണയത്തിലാണെന്ന് പ്രചാരണം; വൈറലായി വീഡിയോ

മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകന്‍ എന്നതില്‍ നിന്നും സ്വന്തമായൊരു പേര് നേടി എടുത്ത ആളാണ് വിജയ് യേശുദാസ്. അദ്ദേഹം ഇന്ന് ഇന്ത്യ അറിയുന്ന ആരാധിക്കുന്ന പ്രശസ്ത ഗായകനും അതുപോലെ ഒരു നടനുമാണ്. യേശുദാസിനെ സ്‌നേഹിക്കുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും എല്ലാവരും സ്‌നേഹിക്കുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഗായകന്‍ എന്നതിനുപരി നടനായും തിളങ്ങി നില്‍ക്കുകയാണ് വിജയ്. ധനുഷ് നായകനായ മാരി, പടൈവീരന്‍ തുടങ്ങിയ സിനിമകളാണ് വിജയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനിലും വിജയ് അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ വിജയുടെ രംഗങ്ങള്‍ നീക്കം ചെയ്യപ്പെടുകയായിരുന്നു.

എന്നാല്‍ അടുത്തിടെ വിജയ് യേശുദാസ് വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഏറെ ആഘോഷപൂര്‍വം നടത്തിയ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹത്തിനെത്തിയ വിജയുടെ വീഡിയേയാണ് വൈറലായി മാറുന്നത്. നടി ദിവ്യപിള്ളയുടെ കൈകോര്‍ത്ത് പിടിച്ചാണ് താരം ചടങ്ങിനെത്തിയത്.

അതുകൊണ്ടു തന്നെ വിജയ് ദിവ്യയുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പരന്നിരിക്കുന്നത്. രണ്ട് പേരും നല്ല മാച്ചിംഗ് ആണ്, നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ, ലിവിംഗ് ടുഗെദറില്‍ ആയിരിക്കും, വിവാഹം എപ്പോഴാണ് എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ മറ്റു ചിലരാകട്ടെ കൈകോര്‍ത്തു പിടിച്ചാല്‍ പ്രണയം ആകുമോ, അവര്‍ നല്ല സുഹൃത്തുക്കളായിരിക്കും എന്നെല്ലാം പറയുന്നുണ്ട്.

തന്റെ ജീവിതത്തെ കുറിച്ച് വിജയ് തന്നെ ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ‘ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഇപ്പോള്‍ പരാജയത്തില്‍ എത്തി നില്‍ക്കുകയാണ് ആ ജീവിതം. എന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്.

മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. പക്ഷെ ഞങ്ങളുടെ ഈ വേര്‍പിരിയലില്‍ എനിക്ക് എന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സത്യം. അവര്‍ അതിനെ വളരെ സെന്‍സിറ്റീവായിട്ടാണ് കാണുന്നത്.

അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെതന്നെയാണ് ഈ കാര്യം ഇപ്പോഴും ഇങ്ങനെ വളരെ ഹിഡണായി മുന്നോട്ടു പോവുന്നത്. പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ എന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളര്‍ന്നിട്ടുണ്ട്, എങ്കിലും അതില്‍നിന്ന് പുനരുജ്ജീവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നുവെന്നും താരം പറഞ്ഞിരുന്നു.

2002ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്‌യും ദര്‍ശനയും കണ്ടുമുട്ടിയത്. അച്ഛന്‍ യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദര്‍ശനയുടെ അമ്മയും അച്ഛനുമെല്ലാം. അതിനാല്‍ കുടുംബപരമായി നേരത്തെ തന്നെ അറിയാമായിരുന്നു.

പിന്നീടൊരിക്കല്‍ ചെന്നൈയിലെ യേശുദാസിന്റെ വീട്ടില്‍ വെച്ചാണ് സൗഹൃത്തിലായത്. ഇരുവര്‍ക്കുമിടയില്‍ അന്ന് രൂപപ്പെട്ട സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞപ്പോഴും എതിര്‍പ്പില്ലായിരുന്നു. ദര്‍ശനയുടെ പഠനത്തിനു ശേഷം വിവാഹം നടത്തിയാല്‍ മതിയെന്ന ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെ 2007 ജനുവരി 21ന് ആയിരുന്നു വിജയ്‌യുടെയും ദര്‍ശനയുടെയും വിവാഹം. അമേയയും അവ്യാനുമാണ് മക്കള്‍.

More in Malayalam

Trending

Recent

To Top