Connect with us

ചീരുവിനെയും ബാലയ്യയെും പിന്നിലാക്കി വിജയ്; തിയേറ്ററുകള്‍ തൂത്തുവാരി

News

ചീരുവിനെയും ബാലയ്യയെും പിന്നിലാക്കി വിജയ്; തിയേറ്ററുകള്‍ തൂത്തുവാരി

ചീരുവിനെയും ബാലയ്യയെും പിന്നിലാക്കി വിജയ്; തിയേറ്ററുകള്‍ തൂത്തുവാരി

ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യയും ബാലയ്യയുടെ വീരസിംഹ റെഡ്ഡിയും സംക്രാന്തി റിലീസിനായി തയ്യാറെടുക്കുകയാണ്. വമ്പന്‍ പ്രതീക്ഷകളാണ് ഈ സിനിമകളെക്കുറിച്ച് ആരാധകര്‍ക്കും തെലുങ്ക് സിനിമാരംഗത്തുള്ളവര്‍ക്കുമുള്ളത്. ഈ രണ്ട് സിനിമകളും മാസ് ഘടകങ്ങളും മുതല്‍ മുടക്കുമുള്ള ചിത്രങ്ങളാണ്.

ചിരു ബാലയ്യ പോരാട്ടം പ്രതീക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ നിരാശയാണെന്നാണ് സാഹചര്യം സൂചിപ്പിക്കുന്നത്. ഈ രണ്ട് സിനിമകളും നേരിടുന്ന ഒരു പ്രധാന തടസ്സം തിയേറ്ററുകളുടെ ലഭ്യതക്കുറവാണ്. വിജയ് നായകനായി ദില്‍ രാജു നിര്‍മ്മിക്കുന്ന വാരിസു പൊങ്കലിന് റിലീസ് ചെയ്യുകയും ഭൂരിഭാഗം തിയേറ്ററുകളും കയ്യടക്കുകയും ചെയ്തിരിക്കുകയാണ്.

ഇതൊരു കച്ചവടം മാത്രമാണെന്നും മത്സരത്തില്‍ കൂടുതല്‍ തിയേറ്ററുകള്‍ കൈവശം വച്ചിരിക്കുന്നയാളാണ് വിജയ്യെന്നും ദില്‍ രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹം വിശാഖപട്ടണത്തില്‍ തന്റെ വാക്കുകള്‍ പിന്തുടരുകയാണ്. വരസുഡു 5 സിംഗിള്‍ സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്.

വാള്‍ട്ടയര്‍ വീരയ്യ ഇവിടെ രണ്ട സിംഗിള്‍ സ്‌ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. വീരസിംഹ റെഡ്ഡിക്ക് ഒരു സിംഗിള്‍ സ്‌ക്രീന്‍ മാത്രമാണ് ലഭിച്ചത്. ആന്ധ്രയിലെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ നിസാം മേഖല മുഴുവനായും വാരിസ് കൊണ്ടു പോകുമെന്നാണ് സൂചന. കാരണം ദില്‍ രാജുവിന് ഇവിടെ കൂടുതല്‍ തിയേറ്ററുകളില്‍ സ്വാധീനമുണ്ട്. ഇതോടെ ആരാധകര്‍ മൈത്രി മൂവി മേക്കേഴ്‌സിനോട് എന്തെങ്കിലും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

Continue Reading

More in News

Trending

Recent

To Top