Actor
വില്ലന്‍ വേഷങ്ങള്‍ ഇനി ചെയ്യില്ല.. പക്ഷേ ലാല്‍ സാറിന്റെ കൂടെ എന്തായാലും ഒരു സിനിമയില്‍ അഭിനയിക്കും; വിജയ് സേതുപതി
വില്ലന്‍ വേഷങ്ങള്‍ ഇനി ചെയ്യില്ല.. പക്ഷേ ലാല്‍ സാറിന്റെ കൂടെ എന്തായാലും ഒരു സിനിമയില്‍ അഭിനയിക്കും; വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവുായും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് താരം. അതും വളരെ ചുരുങ്ങിയ സമയ കൊണ്ട്. ഇ്പപോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് താരം.
മഹാരാജയാണ് വിജയ് സേതുപതിയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ജൂണ്‍ 14 ന് തിയേറ്ററുകളിലെത്തിയ മഹാരാജയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ അമ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കേരളത്തിലും അദ്ദേഹം പരിപാടികള്‍ക്കായി എത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷവും കേരളക്കരയോടെ നന്ദി പറയാന്‍ താരം എത്തി.
ഇപ്പോഴിതാ തനിക്ക് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. വില്ലന്‍ വേഷം ഇനി ചെയ്യില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്. എനിക്ക് അങ്ങനെയുള്ള വേഷം ഇനി ചെയ്യാന്‍ താത്പര്യമില്ല.
ഞാന്‍ അതിന്റെ കാരണം പറഞ്ഞ് കഴിഞ്ഞു. എത്രയോ കഥകള്‍ അങ്ങനെ വരുന്നുണ്ട്. അതിനെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുന്നില്ല. നിറയെ ആളുകള്‍ വന്ന് അങ്ങനെയുള്ള കഥകള്‍ പറഞ്ഞിരുന്നു. അത് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ സ്‌റ്റോപ്പ് ചെയ്തത്. എന്നാല്‍ ലാല്‍ സാറിന്റെ കൂടെ എന്തായാലും ഒരു സിനിമയില്‍ അഭിനയിക്കും. അത് എങ്ങനെയുള്ള വേഷമാണെങ്കിലും അഭിനയിക്കും.’ എന്നാണ് വിജയ് സേതുപതി പറയുന്നത്.
അതേസമയം, വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ മഹാരാജ വന്‍ വിജയമായി മാറി. ജൂണ്‍ 14 ന് റിലീസ് ചെയ്ത ചിത്രത്തിന്‌റെ ഔദ്യോഗിക ബോക്‌സോഫീസ് വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ കൈമാറിയിട്ടുണ്ട്.
മഹാരാജ’ 50 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോടെ ‘മഹാരാജ’ എന്ന ചിത്രം വിജയ് സേതുപതിയുടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 55.8 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
അനുരാഗ് കശ്യപ് ആണ് മഹാരാജയില്‍ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. നിതിലന്‍ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ദി റൂട്ടിന്റെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
