Malayalam
പ്രേമലു ഞാന്‍ രണ്ടുതവണ കണ്ടു; മലയാള സിനിമയെ കുറിച്ച് വിജയ് സേതുപതി
പ്രേമലു ഞാന്‍ രണ്ടുതവണ കണ്ടു; മലയാള സിനിമയെ കുറിച്ച് വിജയ് സേതുപതി
2024 മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമായിരുന്നു. നിരവധി ചിത്രങ്ങളാണ് ആഗോള തലത്തില്‍ ശ്രദ്ധ നേടിയത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ആടുജീവിതം തുടങ്ങിയ മിക്ക സിനിമകളും വന്‍ വിജയമാണ് കൈവരിച്ചത്. ഇതിനോടകം തന്നെ നിരവധി പേരാണ് മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിരുന്നത്. ഇപ്പോഴിതാ മലയാള സിനിമകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടന്‍ വിജയ് സേതുപതി.
പ്രേമലു താന്‍ രണ്ടുതവണ കണ്ടു എന്നാണ് വിജയ് സേതുപതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വളരെ മനോഹരമായ സിനിമയാണ് പ്രേമലു, സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ മാത്രമല്ല, എല്ലാവരും അത്ഭുപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
പ്രേമലു മാത്രമല്ല, മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ഡ്രാമ ഭ്രമയുഗം അടക്കം മലയാളത്തില്‍ അടുത്തിടെയിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താന്‍ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വിജയ് സേതുപതി പറയുന്നു. മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച നിലയിലാണെന്ന് ഇപ്പോഴുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ എത്തിയ പ്രേമലു ഒരു കോമഡി പ്രണയകഥയാണ് പറഞ്ഞത്. യുവ താരങ്ങളായ നസ്ലിനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ശ്യാം മേഹന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍, അല്‍ത്താഫ്, ഷമീര്‍ ഖാന്‍, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അതേസമയം, മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ഭാഗമായിരുന്നു വിജയ് സേതുപതി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ ശബ്ദം നല്‍കിയത് വിജയ് സേതുപതിയായിരുന്നു. വിജയ് സേതുപതിയ്ക്ക് മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
