Connect with us

ആമിര്‍ ഖാന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും;സസ്പെൻസ് പുറത്തുവിട്ട് താരം!

Malayalam

ആമിര്‍ ഖാന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും;സസ്പെൻസ് പുറത്തുവിട്ട് താരം!

ആമിര്‍ ഖാന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും;സസ്പെൻസ് പുറത്തുവിട്ട് താരം!

ആമിര്‍ ഖാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ സിങ് ചദ്ദ’.എന്നാൽ ഇപ്പോളിതാ ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയാണ് വിജയ് സേതുപതി ഇക്കാര്യം വ്യക്തമാക്കിയത് .

അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭാഷയും സംസ്‌ക്കാരവും മനസിലാക്കാന്‍ പ്രയാസമാണെന്നും സേതുപതി പറഞ്ഞു. എന്നാല്‍ ഭാഷ ഒരു വലിയ തടമല്ല, സൗദി അറേബ്യയില്‍ ആറു മാസം ചിലവഴിച്ചാല്‍ അറബി പഠിക്കാന്‍ പറ്റുമെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു.

പാര്‍വ്വതി, ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട എന്നീ താരങ്ങളും പങ്കെടുത്ത സംവാദത്തിനിടെയാണ് ഹിന്ദിയില്‍ സംസാരിക്കാന്‍ പാടുപെടുകയാണെന്ന് സേതുപതി വെളിപ്പെടുത്തിയത്. ഇതോടെ ”അദ്ദേഹം തീര്‍ച്ചയായും ലാല്‍ സിങ് ചദ്ദയില്‍ അഭിനയിക്കുന്നുണ്ട്” എന്ന് മനോജ് വാജ്‌പേയ് വ്യക്തമാക്കി.

അദ്വൈദ് ചന്ദ്രന്‍ ഒരുക്കുന്ന ലാല്‍ സിങ് ചദ്ദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തെത്തിയത്. ചിത്രത്തില്‍ കരീന കപൂറാണ് നായികയായി എത്തുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം18 മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആമിര്‍ ഖാനും, കിരണ്‍ റാവും ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസംബര്‍ 25നാണ് ചിത്രം റിലീസിനെത്തുന്നത്.

vijay sethupathi in amir khan movie

More in Malayalam

Trending

Recent

To Top