Tamil
വിഷാദരോഗത്തെ തുടർന്ന് ഏഴ് തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു, പക്ഷേ…; തുറന്ന് പറഞ്ഞ് സംവിധായകൻ സെൽവ രാഘവൻ
വിഷാദരോഗത്തെ തുടർന്ന് ഏഴ് തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു, പക്ഷേ…; തുറന്ന് പറഞ്ഞ് സംവിധായകൻ സെൽവ രാഘവൻ
തമിഴ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് സംവിധായകനും നടനുമായ സെൽവ രാഘവൻ. ഇപ്പോഴിതാ തൻറെ ജീവിതത്തിലെ കഠിനമായ നാളുകളെ കുറിച്ച് തുറന്നുപറയുകയാണ് അ്ദദേഹം. വിഷാദരോഗത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് സെൽവരാഘവൻ പറയുന്നത്.
വിഷാദരോഗത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒന്നല്ല, ഏഴ് തവണ. സ്വയം ജീവനൊടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം മനസ്സിനുള്ളിൽ നിന്ന് ഒരു ശബ്ദം കേൾക്കും. 10 ദിവസത്തിന് ശേഷം അല്ലെങ്കിൽ ആറ് മാസം അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷം ജീവിതം പെട്ടെന്ന് സന്തോഷകരവും സമാധാനപരവുമായി മാറാറുണ്ട്. അപ്പോൾ അന്ന് ജീവനൊടുക്കിയിരുന്നെങ്കിൽ എല്ലാം കൈവിട്ടു പോകുമായിരുന്നല്ലോ എന്ന് വിചാരിക്കും.
ഇതാണ് ജീവിതം. സ്വയം ജീവിതം അവസാനിപ്പിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം അടുത്ത ജന്മത്തിൽ തങ്ങളുടെ ജീവിതം സന്തോഷകരമാകുമെന്ന പ്രതീക്ഷയാണ്. സ്വിറ്റ്‌സർലൻഡിലെ ഒരു അപ്പാർട്ട്‌മെന്റിൽ ജനിച്ചു സന്തോഷത്തോടെ ജീവിക്കുന്നതായി സങ്കൽപ്പിക്കും. പക്ഷേ, ഒരു ഗുഹയിൽ ജനിച്ച മുയലോ കാട്ടിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലോ ആയിട്ടാണ് ജനിക്കുന്നതെങ്കിൽ ആർക്ക് എന്ത് ചെയ്യാൻ സാധിക്കും.
നമ്മൾ കേൾക്കുന്ന ശബ്ദം ദൈവത്തിന്റെയോ മറ്റാരുടെയോ ശബ്ദമോ ആകാം. എന്ത് പേര് വിളിച്ചാലും ആ ശബ്ദം കേൾക്കാതെ പോകില്ല. ഇത് യഥാർത്ഥമാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. സെൽവരാഘവന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡയിയിൽ വളരെ വലിയ രീതിയിൽ വൈറലായി മാറിയിട്ടുണ്ട്.
7ജി റെയിൻബോ കോളനി, കാതൽ കോട്ടെ, പുതുക്കോട്ടൈ, ആയിരത്തിൽ ഒരുവൻ തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച സംവിധായകനാണ് സെൽവരാഘവൻ. 7 ജി റെയിൻബോ കോളനിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.
വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് സെൽവരാഘവൻ നടനായി തുടക്കം കുറിക്കുന്നത്. തുടർന്ന് സാനികൈതം, ഭഗാസുരൻ, നാനേ വരവനേ, മാർക്ക് ആന്റണി, രായൻ തുടങ്ങിയ ചിത്രങ്ങളിലും സെൽവരാഘവൻ അഭിനയിച്ചിരുന്നു.