Tamil
ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തിൽ ഇരുട്ട് അകന്നുപോകട്ടെ; ദീപാവലി ആശംസകളുമായി വിജയ്
ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തിൽ ഇരുട്ട് അകന്നുപോകട്ടെ; ദീപാവലി ആശംസകളുമായി വിജയ്
ജനങ്ങൾക്കും ആരാധകർക്കും ദീപാവലി ആശംസയുമായി നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തിൽ ഇരുട്ട് അകന്നുപോകട്ടെ. പ്രഭാതം പൊട്ടിവിടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനിൽക്കട്ടെ. നമുക്ക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ എന്നാണ് വിജയ് കുറിച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പാർട്ടിയുടെ താരത്തിന്റെ തമിഴക വെട്രി കഴകം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം. നിരവധി പേരാണ് സമ്മേളന വേദിയിൽ എത്തിയത്. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് 86 ഏക്കർ സ്ഥലത്തായിരുന്നു സമ്മേളനം. നൂറോളം പേർ സമ്മേളന നഗരിയിൽ കുഴഞ്ഞു വീണിരുന്നു.
ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാർടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയിരുന്നു. ആഗസ്തിൽ തമിഴക വെട്രി കഴകത്തിന്റെ പാതകയും ഗാനവും അവതരിപ്പിച്ചിരുന്നു. അതേസമയം തന്റെ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ അണിയറപ്രവർത്തനങ്ങളിലാണ് നടൻ.
എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് സൂചന. ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേയേക്കെത്തുമെന്നും വിവരമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.