Malayalam
ഞാൻ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നിയില്ല, ഞാൻ ഇട്ടത് എന്റെ കുട്ടിയ്ക്ക് പേരാണ്, ഓം . ബോധ്യത്തോടെ ഇട്ട പേരാണ്; വിജയ് മാധവ്
ഞാൻ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നിയില്ല, ഞാൻ ഇട്ടത് എന്റെ കുട്ടിയ്ക്ക് പേരാണ്, ഓം . ബോധ്യത്തോടെ ഇട്ട പേരാണ്; വിജയ് മാധവ്
പ്രേക്ഷകർക്കേറെ സുപരിചിതരാണ് നടി ദേവികയും ഭർത്താവും ഗായകനുമായ വിജയ് മാധവും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇവരാണ് ചർച്ചാ വിഷയം. ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ പേര് ആണ് വിമർശനങ്ങൾക്ക് കാരണം. ഓം പരമാത്മ എന്നാണ് ഇവർ തങ്ങളുടെ മോൾക്ക് ഇട്ട പേര്. ഇതിന് പിന്നാലെ വിജയ് മാധവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
ദേവികയുടെ അഭിപ്രായം നോക്കാതെയാണ് വിജയ് മാധവ് പേരിട്ടതെന്നും ഈ പേര് കൊണ്ട് കുട്ടി ഭാവിയിൽ ഒരുപാട് പരിഹാസം കേൾക്കേണ്ടി വരുമെന്നുമൊക്കെയാണ് കമന്റുകൾ വന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും.
സാധാരണ ഇങ്ങനത്തെ വിഷയം ചെയ്തിട്ട് പ്രശ്‌നമാകുമ്പോൾ നമ്മൾ വിശദീകരണ വീഡിയോ ചെയ്യാറുണ്ട്. അങ്ങനൊരു സംഭവം ഇതിന് വേണ്ട എന്ന് വിചാരിച്ചതാണ്. പിന്നെ കമന്റ്‌സ് കുറെ വന്നപ്പോൾ കമന്റ് റിയാക്ഷൻ ചെയ്യാമെന്ന് വിചാരിച്ചു. നോക്കിയപ്പോൾ കംപ്ലീറ്റ് നെഗറ്റീവ് കമന്റിസിന്റെ പെരുമഴ.
നെഗറ്റീവ് എടുത്ത് എന്തിനാണ് ചെയ്യുന്നത് എന്ന് വിചാരിച്ചു. വീഡിയോ വേണ്ടാന്ന് വെച്ചു. രണ്ട് ദിവസം കഴിയുമ്പോൾ ഇത് അങ്ങ് പോയ്‌ക്കോളും എന്ന് വിചാരിച്ചു. ഇന്നലെ രാത്രി ഈ കമന്റൊക്കെ വായിച്ച് ദേവിക റൂമിലിരുന്നു കരയുകയായിരുന്നു. ഞാൻ പറഞ്ഞു വീഡിയോ ഇടാൻ തുടങ്ങിയിട്ട് കുറെ വർഷമായില്ലെ, അവരുടെ തോന്നലുകൾ പറഞ്ഞോട്ടെ. ചില കമന്റുകൾ വായിച്ചാൽ ബോഡി ഷെയ്മിംഗ് അതിന്റെ പീക്കിലാണ്.
ഞാൻ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നിയില്ല. ഞാൻ ഇട്ടത് എന്റെ കുട്ടിയ്ക്ക് പേരാണ്. ഓം പരമാത്മ. ബോധ്യത്തോടെ ഇട്ട പേരാണ്. വീഡിയോ ഇട്ട സമയത്ത് ദേവിക കംഫർട്ടബിൾ അല്ലായിരുന്നു. നിങ്ങൾ തെറ്റിദ്ധരിച്ച് കാണും ദേവികയുടെ സമ്മതമില്ലാതെ ചെയ്തതാണെന്ന്. വിവാഹത്തിന് ശേഷം എന്ത് ചെറിയ കാര്യം ചെയ്തിട്ടുണ്ടെങ്കിലും ദേവികയോട് പറഞ്ഞ് സമ്മതം വാങ്ങിയെ ചെയ്യാറുള്ളു.
നിങ്ങൾ എന്നെ പറ്റി എന്ത് മോശം പറഞ്ഞാൽ ഞാൻ എന്താണെന്ന് എനിക്ക് ബോധ്യമുള്ള കാലത്തോളം എന്നെ ബാധിക്കില്ല. എനിക്ക് വട്ടാണ്, ഞാൻ ദേവികയെ അടിമയാക്കിയിക്കുകയാണ്, നാർസിസ്റ്റാണ് എന്നൊക്കെയാണ്. ചിലപ്പോൾ ഇതിന്റെ ഷേയ്ഡ് നിങ്ങൾക്ക് തോന്നിക്കാണും. എനിക്ക് അങ്ങനെ രോഗമൊന്നുമില്ല, ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ദേവികയ്ക്കും അങ്ങനെ തോന്നുന്നില്ല.
പ്രശ്‌നം എന്തെന്നുവെച്ചാൽ പേരാണ്. ആ പേരിനെ ഇത്ര പേടിക്കാനോ വിഷമിപ്പിക്കേണ്ട സാധനമോ ആ പേരിന് ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ആ പേരിനെ പറ്റി ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ അത് ഡിഫൻസീവ് ആയി മാത്രമെ നിങ്ങൾ കാണൂ. നിങ്ങൾ ഞാനൊരു മോശപ്പെട്ടനാണെന്ന് വിചാരിച്ചാൽ പിന്നെ ഞാൻ പറയുന്നതൊക്കെ മോശമായി തോന്നും. ഞാൻ ദേവികയോട് സംസാരിച്ച ശേഷമാണ് പേരിട്ടത്.
ഓം പരമാത്മ എന്ന പേര് വളരെ ശക്തിയുള്ള പേരാണ് ആ ശക്തി ആ കുട്ടിയ്ക്ക് അതിന്റെ നന്മയുണ്ടാക്കണം എന്നതാണ് നമ്മുടെ സദുദ്ദേശം എന്നും വിജയ് മാധവ് പറയുന്നു. ആത്മജയുടെ പേരിട്ടത് മുതലാണ് ബുള്ളിയിംഗ് നമ്മുടെ ഫാമിലിയിലേയ്ക്ക് വരുന്നത്. ഓരോ കുട്ടികൾക്ക് ഓരോ രീതിയാണ്. ഞങ്ങളുടെ കുട്ടി ആറ് മാസം വളർച്ച കുറവായിരുന്നു. പിന്നെ വളരുന്നുണ്ട്.
ആ കുട്ടിക്ക് പറയാൻ പറ്റാത്തത്ര അസുഖങ്ങളും എന്തൊക്കയോ പറഞ്ഞ് ആത്മജയെ. നിങ്ങൾ കാണുന്നത് ഞങ്ങളുടെ ലൈഫിലെ 15 മിനിട്ടാണ്, എന്നും ദേവിക പറയുന്നു. ദേവിക ഒരു ആർട്ടിസ്റ്റാണ് അവരെ ഞാൻ ബഹുമാനിക്കണം അതുകൊണ്ടാണ് ഞാൻ താങ്കൾ എന്ന് വിളിക്കുന്നത്, എന്നും വിജയ് മാധവും പറയുന്നു.
ഇത്രയും കോലാഹലം നടക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞില്ല. ഇന്നലെ യാദൃശ്ചികമായി അമ്മയുടെ ഫോൺ, കുട്ടി കരഞ്ഞപ്പോൾ ഓഫാക്കാൻ പോയപ്പോഴാണ് വീഡിയോ കണ്ടത്. വീഡിയോ ഞാൻ നോക്കിയില്ല. കമന്റ് നോക്കാത്താ ആളാണ് ഞാൻ. മാഷ് എല്ലാം വായിക്കും. ഇന്നലെ അത് കണ്ടിട്ട് എനിക്ക് നിയന്ത്രിക്കാൻ ആയില്ല, ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല എന്നും ദേവിക പറഞ്ഞു. ഈ കമന്റുകളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വിജയ് മാധവും പറഞ്ഞു.
