Malayalam
ദിലീപ് നിരപരാധി, പീ ഡന കേസിൽ പ്രതിയാക്കാൻ പൊലീസ് തെളിവുകൾ കെട്ടിചമച്ചു; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിക്കും
ദിലീപ് നിരപരാധി, പീ ഡന കേസിൽ പ്രതിയാക്കാൻ പൊലീസ് തെളിവുകൾ കെട്ടിചമച്ചു; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിക്കും
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഈ കേസിൽ പലപ്പോഴും ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്ന വ്യക്തിയാണ് മുൻ ഡിജിപി ആർ.ശ്രീലേഖ.
കുറച്ച് നാളുകൾക്ക് മുമ്പ് വരെ ദിലീപിനെ പിന്തുണച്ച് കൊണ്ട് ശ്രീലേഖ രംഗത്തെത്തിയിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദിലീപ് നിരപരാധിയാണെന്നും പീ ഡന കേസിൽ പ്രതിയാക്കാൻ പൊലീസ് തെളിവുകൾ കെട്ടിചമച്ചെന്നുമാണ് മുൻ ഡിജിപിയും ജയിൽ മേധാവിയായിരുന്ന ശ്രീലേഖ ഐപിഎസ് പറയുന്നത്.
പിന്നാലെ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഈ ഹർജി ഇന്ന് പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഹർജിയിൽ ആർ ശ്രീലേഖ ഇന്ന് മറുപടി നൽകിയേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആർ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്.
ദിലീപിനെ അവശനിലയിൽ കാണുന്നത് വരെ ഞാൻ അവൾക്കൊപ്പമാണ് നിന്നത്. എന്നാൽ കേസിനെ കുറിച്ച് പഠിച്ച്, അന്വേഷിച്ചു പലതും ബോധ്യമായതോടെയാണ് എനിക്ക് മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം. ഒരു ഡിജിപി തന്നെയാണ് ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയെന്ന കാര്യം വ്യക്തമാക്കിയത്. അവിശ്വസീനിയമായിരുന്നു അത്.
മുഖ്യമന്ത്രിയെ ഉൾപ്പടെ ഇത് ബോധിപ്പു, ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്ക് അറിയാമായിരുന്നിട്ടും അവരത് അംഗീകരിക്കാൻ തയാറായിരുന്നില്ല. ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഞാൻ നേരിട്ട് അന്വേഷിച്ചും ചോദിച്ചും കണ്ടെത്തിയ വസ്തുതകളും അടിസ്ഥാനമാക്കിയാണ് പറയുന്നത്. ഈ കേസ് തീരാൻ പോകുന്നില്ല. ഇപ്പോൾ നാല് വർഷമായില്ലെ? ഇത് തീർന്നാൽ ചീട്ടുകൊട്ടാരം പോലെ കെട്ടിയയുർത്തിയതോടെ നിലപൊത്തും. പലരെയും അത് ബാധിക്കും.
അതിന്റെ പുറകിലുള്ള ആൾക്കാര് എന്താണ് ചെയ്തത് എങ്ങനെയാണ് ചെയ്തത് എന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഇത് പുറത്തുപറയാനാകില്ല. കാരണം ഞാൻ അന്വേഷണ സംഘത്തിന്റെ ഭാഗമല്ല. ഞാൻ വീഡിയോ എടുത്തപ്പോഴും ശ്രീലേഖയെ ഉടനെ അറസ്റ്റ് ചെയ്യും ദിലീപിന്റെ കേസിൽ പ്രതിയാകും എന്നൊക്കെയായിരുന്നു ചില മാധ്യമങ്ങൾ പറഞ്ഞിരുന്നത്. എന്നിട്ട് എന്തായി അറസ്റ്റിലായോ? നടപടി സ്വീകരിച്ചോ? എന്നുമാണ് ശ്രീലേഖ ചോദിച്ചിരുന്നത്.
അതേസമയം വെളിപ്പെടുത്തലിൽ യാതൊരു വസ്തുതയുമില്ലെന്ന് അന്വേഷണ സംഘം തന്നെ സ്ഥിരീകരിച്ചിരുന്നത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ശ്രീലേഖ അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നു. അങ്ങനെ ഒരാൾ എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
അതേസമയം, പൾസർ സുനി മുൻപും നടിമാരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി അടുത്തിടെ മുൻ ഡിജിപി ആർ ശ്രീലേഖ ആരോപണം ഉയർത്തിയിരുന്നു. പലരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഭയം കൊണ്ടാണ് പലരും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. എന്നാൽ കാശുള്ളവർ പറയുന്നത് കേൾക്കാൻ ഇവിടെ പലരും കാണും എന്നായിരുന്ന ശ്രീലേഖയുടെ ആരോപണത്തോട് അന്ന് സുനി പ്രതികരിച്ചത്. സുനിയുടെ അമ്മ ശോഭന ജയിലിൽ കാണാൻ എത്തിയപ്പോഴായിരുന്നു ശ്രീലേഖയുടെ പരാമർശത്തോട് സുനി ഇത്തരത്തിൽ പ്രതികരിച്ചത്.
