Social Media
കുഞ്ഞിക്കാ ..ഐ ലവ് യു …! – നിങ്ങൾക്കായൊരു സർപ്രൈസ് ! – ദുൽഖർ സൽമാനോട് വിജയ് ദേവരകൊണ്ട !
കുഞ്ഞിക്കാ ..ഐ ലവ് യു …! – നിങ്ങൾക്കായൊരു സർപ്രൈസ് ! – ദുൽഖർ സൽമാനോട് വിജയ് ദേവരകൊണ്ട !
By
മലയാളികൾക്കും വലിയ ഇഷ്ടമാണ് തെലുങ്ക് താരമെങ്കിലും വിജയ് ദേവരകോണ്ടയെ. അർജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ്ക്ക് ഇന്ത്യ ഒട്ടാകെ ആരാധകരെ നൽകിയത്. വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ മലയാളം ട്രെയിലറുമെത്തി . ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.
‘സഹോദരന് വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു’ എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതിന് മറുപടിയുമായി വിജയ് എത്തി. താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട് എന്ന് വിജയ് കുറിച്ചു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടാക്സി വാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.
ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം നടത്തിയതോടെ ദുല്‍ഖര്‍ സല്മാന് ഇന്ത്യന്‍ സിനിമാലോകത്ത് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും ദുല്‍ഖര്‍ സജീവമാണ്. ഇവിടെയുള്ള താരങ്ങളുമായി അടുത്ത സൗഹൃദം ദുല്‍ഖറിനുണ്ട്. വിജയ് ദേവരകൊണ്ടയും ദുല്‍ഖറിന്റെ സുഹൃത്താണ്. ഈ സൗഹൃദം പ്രേക്ഷകര്‍ വീണ്ടും മനസിലാക്കിയിരിക്കുകയാണ്.
മഹാനടിയിൽ വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനൊപ്പം വേഷമിട്ടിരുന്നു.ഒന്നിച്ചുള്ള സിനിമയാണോ അതോ ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിൽ മലയാളം പതിപ്പിൽ ദുൽഖർ ഗാനം ആലപിച്ചിട്ടുണ്ടോ എന്നും റീപ്പർട്ടുകൾ ഉണ്ട്. കാരണം വിജയ്ക്കായി ദുൽഖർ പാടുന്നു എന്ന തരത്തിൽ വാർത്തകൾ മുൻപ് വന്നിരുന്നു. ദുല്‍ഖറിനൊപ്പം രമ്യാ നമ്പീശനും മലയാളം പതിപ്പിനു വേണ്ടി ഒരു ഗാനം ആലപിച്ചതായി അറിയുന്നു. ജസ്റ്റിന് പ്രഭാകരനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
തെന്നിന്ത്യയിലെ നാല് ചലച്ചിത്ര വ്യവസായങ്ങളില്‍ നിന്നുമുള്ള അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ക്രൂവിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ദേവരകൊണ്ടയുടെ ദിവസങ്ങള്‍ക്ക് മുന്‍പുള്ള ‘ഡിയര്‍ കോമ്രേഡ് പോസ്റ്റ്. മലയാളികളായ തങ്ങളുടെ സിനിമാറ്റോഗ്രഫറെയും എഡിറ്ററെയും തമിഴില്‍ നിന്നുള്ള സംഗീത സംവിധായകനെയും തെലുങ്കില്‍ നിന്നുള്ള സംവിധായകനെയും നൃത്തസംവിധായകനെയും കന്നഡയില്‍ നിന്നുള്ള മറ്റൊരു അണിയറപ്രവര്ത്തകയെയും പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോയും ദേവരകൊണ്ട ട്വീറ്റ് ചെയ്തിരുന്നു. മലയാളിയായ സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദേവരകൊണ്ടയുടെ മുന്‍ചിത്രം ടാക്സിവാലയുടെ ഛായാഗ്രഹണവും അദ്ദേഹമായിരുന്നു. മലയാളിയായ കിരണ്‍ മോഹനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
vijay devarakonda replied to dulquer salman’s tweet
