Social Media
കാത്തിരിപ്പിനൊടുവിൽ സമീറ റെഡ്ഢിക്ക് പെൺ കുഞ്ഞു പിറന്നു !
കാത്തിരിപ്പിനൊടുവിൽ സമീറ റെഡ്ഢിക്ക് പെൺ കുഞ്ഞു പിറന്നു !
By
കാത്തിരിപ്പിനൊടുവിൽ സമീറ റെഡ്ഢിക്ക് കുഞ്ഞു പിറന്നു . താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി പങ്കുവച്ചത്.
“ഞങ്ങളുടെ കുഞ്ഞു മാലാഖ ഇന്ന് രാവിലെ എത്തി..എന്റെ പെണ്‍കുഞ്ഞ്..എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി…”മകള്‍ ജനിച്ച വിവരം പങ്കുവച്ചു കൊണ്ട് സമീറ കുറിച്ചു.
2014-ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്. മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. സമീറയുടെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും ഒന്‍പതാം മാസത്തിലെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
sameera reddy gives birth to baby girl