Malayalam Breaking News
“നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്ക് നല്ല സിനിമകള്‍ തരും. നല്ല വസ്ത്രങ്ങള്‍ തരും, അതില്‍ കൂടുതലും.” – വിജയ് ദേവരകൊണ്ട
“നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്ക് നല്ല സിനിമകള്‍ തരും. നല്ല വസ്ത്രങ്ങള്‍ തരും, അതില്‍ കൂടുതലും.” – വിജയ് ദേവരകൊണ്ട
By
“നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്ക് നല്ല സിനിമകള്‍ തരും. നല്ല വസ്ത്രങ്ങള്‍ തരും, അതില്‍ കൂടുതലും.” – വിജയ് ദേവരകൊണ്ട
റെക്കോർഡ് ആരാധകരാണ് ഇപ്പോൾ വിജയ് ദേവര്കൊണ്ടക്ക്. ആരാധനാ അതിരു വിടുന്നതും അപകടമാണ്. ഇപ്പോൾ തന്റെ പേരിൽ സൈബർ ലോകത്ത് ഒച്ചപ്പാടും വഴക്കുമുണ്ടാക്കുന്ന ആരാധകരോട് ഇതിൽ നിന്നും മാറി നിൽക്കണമെന്ന് ആവശ്യപ്പെടുകയാണ് വിജയ് ദേവര്കൊണ്ട.
”നാമെല്ലാവരും ചെറുപ്പമാണ്, ഒന്നിച്ചു നിന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. നമ്മള് വളരുന്നതിനൊപ്പം നിലപാടുകളും സ്വീകരിക്കേണ്ടതുണ്ട്,” എന്ന ആമുഖത്തോടെയാണ് വിജയുടെ ട്വീറ്റ് ആരംഭിക്കുന്നത്. മാറ്റം നമ്മളില്‍ നിന്നും തുടങ്ങണം. സോഷ്യല്‍ മീഡിയയില്‍ പോസിറ്റിവിറ്റി നിറയ്ക്കാന്‍ നമ്മള് ശ്രമിക്കേണ്ട സമയമാണിത്.
നിങ്ങളില്‍ പലരും സ്നേഹം കൊണ്ട് എന്റെ ചിത്രം ഡിപി ആയി ഇടുന്നു, പക്ഷേ ആ ഫോട്ടോകളുടെ മറവില്‍ നിങ്ങള്‍ പലരുമായും വാക്കുകള്‍ കൊണ്ട് പലരെയും അധിക്ഷേപിക്കുന്നത് ഞാന്‍ കാണുന്നു. ഞാനൊരിക്കലും അതു ചെയ്യില്ല, അതുകൊണ്ട് ദയവായി നിങ്ങളും ചെയ്യാതിരിക്കുക. എനിക്കറിയാം ഇത് ദുഷ്കരമാണെന്ന്. പക്ഷേ ഇതുവരെ ഞാനെനിക്കു വേണ്ടിയും എന്റെ ജീവിതത്തിനു വേണ്ടിയുമാണ് ജീവിച്ചത്. മറ്റുള്ളവരെ കുറിച്ചോര്‍ത്ത് വിഷമിക്കുകയോ അവരെ ശല്യപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ജീവിക്കൂ, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കൂ.
നിങ്ങള്‍ക്കാരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അവര്‍ക്കും നന്മ വരണമെന്ന് ചിന്തിക്കൂ, അത് സന്തോഷം പകരും. നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്ക് നല്ല സിനിമകള്‍ തരും. നല്ല വസ്ത്രങ്ങള്‍ തരും, അതില്‍ കൂടുതലും. ഓണ്‍ലൈന്‍ അധിക്ഷേപങ്ങളും സൈബര്‍ ആക്രമങ്ങളും കാണാന്‍ ഞാനാഗ്രഹിക്കുന്നില്ല. സന്തോഷത്തോടെയും സ്നേഹത്തോടെയും ഇരിക്കൂ,” ആരാധകര്‍ക്കായി വിജയ് ദേവരകൊണ്ട കുറിക്കുന്നു.
vijay devarakonda about cyber attacks
