Connect with us

ദിവ്യ ഉണ്ണിയെ ദിലീപിന്റെ നായിക ആക്കിയതില്‍ എതിര്‍പ്പുണ്ടായിരുന്നു; കാരണം വ്യക്തമാക്കി വിനയന്‍

Malayalam Breaking News

വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറയ ചിത്രത്തില്‍ ദിവ്യാ ഉണ്ണിയെ ദിലീപിന്റെ നായികയാക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെന്ന് സംവിധായകന്‍ വിനയന്‍. 1996ല്‍ ദിലീപിനെയും ദിവ്യ ഉണ്ണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രം അന്നത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു.

കല്യാണ സൗഗന്ധികത്തിലൂടെ ദിവ്യ ഉണ്ണി തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ദിവ്യ ഉണ്ണിയാണ് നായികയെന്നറിഞഞ്ഞപ്പോള്‍ പലരും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നതായി സംവിധായകന്‍ വിനയന്‍ പറയുന്നു.

കല്യാണ സൗഗന്ധികത്തില്‍ ദിലീപിന്റെ നായികയായി ദിവ്യ ഉണ്ണി അഭിനയിക്കുമ്പോള്‍ ദിവ്യ ഉണ്ണിയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. കാഴ്ചയില്‍ തീരെ ചെറിയ കുട്ടിയെന്ന് തോന്നിക്കുന്ന ദിവ്യ ഉണ്ണിയെ സെലക്റ്റ് ചെയ്തതില്‍ ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് ഉള്‍പ്പടെ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് വിനയന്‍ വ്യക്തമാക്കി. തമിഴിലെ പല നടിമാരെയും വിതരണക്കാര്‍ നിര്‍ദേശിച്ചുവെന്നും പക്ഷെ താന്‍ ദിവ്യ ഉണ്ണിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും വിനയന്‍ പറഞ്ഞു. ചിത്രത്തിന്റെ റഷ് അടിച്ചു കണ്ടപ്പോഴാണ് അവരും ഓക്കേ ആയതെന്നും വിനയന്‍ പറയുന്നു.

Vinayan about Divya Unni s opportunity in Kalyana Sougandhikam

Continue Reading
You may also like...

More in Malayalam Breaking News

Trending