Tamil
രജിനിയും കമലും പങ്കെടുത്ത പരിപാടിക്ക് ആളില്ല, ഒഴിഞ്ഞ കസേരകള്‍ മാത്രം; വിമര്‍ശനങ്ങളുമായി വിജയ്- അജിത്ത് ഫാന്‍സ്
രജിനിയും കമലും പങ്കെടുത്ത പരിപാടിക്ക് ആളില്ല, ഒഴിഞ്ഞ കസേരകള്‍ മാത്രം; വിമര്‍ശനങ്ങളുമായി വിജയ്- അജിത്ത് ഫാന്‍സ്

എം കരുണാനിധിയുടെ നൂറാം ജന്മദിനാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ രജനികാന്ത്, കമല്ഹാസന്, സൂര്യ, ജയം രവി തുടങ്ങിയ വലിയ താരനിര തന്നെ എത്തിയിരുന്നു. കഴിഞ്ഞ ഞായാറാഴ്ച ആയിരുന്നു കലൈഞ്ജര്‍ 100 എന്ന ജന്മ വാര്‍ഷിക ചടങ്ങ് സംഘടിപ്പിച്ചത്.
തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ചടങ്ങിന്റെ ഭാഗമായിരുന്നു. എന്നാല്‍ വിജയ്, അജിത്ത്, വിശാല്‍, ചിമ്പു എന്നിവരുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അജിത്തും വിജയിയും ചടങ്ങിന് എത്താത്തില്‍ ഭരണകക്ഷി ഡിഎംകെയുടെ അണികള്‍ സോഷ്യല്‍ മീഡിയയില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ പരിപാടി വന്‍ പരാജയം എന്ന നിലയിലാണ് അജിത്ത് വിജയ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നേരിട്ട് എത്തിയ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതലും.
മാത്രമല്ല തമിഴ് മാധ്യമങ്ങളിലും കലൈഞ്ജര്‍ 100 പരിപാടി പരാജയമാണ് എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. രജനിയും കമലും അടക്കമുള്ളവര്‍ പങ്കെടുത്തെങ്കിലും പരിപാടിയില്‍ ആളുകള്‍ ഇല്ലായിരുന്നു. കലാപരിപാടികള്‍ പലതും കുളമായി. ഒപ്പം തന്നെ മറ്റ് പല പരാതികളും പരാതിക്കെതിരെ ഉയരുന്നുണ്ട്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...