Tamil
തമിഴ് സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവിന് 46ാം ജന്മദിനം
തമിഴ് സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവിന് 46ാം ജന്മദിനം
തമിഴ് സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവിന് 46ാം ജന്മദിനം. ജോസഫ് വിജയ് ചന്ദ്രശേഖറിൽ നിന്ന് ഇളയദളപതി വിജയിലേക്ക് .. പിന്നീട് ദളപതിയായി പ്രേക്ഷകരിലേക്ക്
ലോകം കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ഈ അവസരത്തില്‍ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്നാണ് വിജയ് ഇപ്പോള്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഓരോ ജില്ലയിലുമുള്ള തന്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് വിജയുടെ നിര്‍ദേശം.
അടുത്തകാലത്തിറങ്ങിയ വിജയ് സിനിമകള്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയുന്ന ചിത്രങ്ങളായിരുന്നു. മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിവയായിരുന്നു വിജയിയുടെ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍. എന്നാൽ അവിടെയും മറ്റൊരു കാര്യം എടുത്ത് പറയേണ്ടതുണ്ട്.. തിയേറ്ററിൽ പ്രേക്ഷകരുടെ കയ്യടി നേടിയ ഡയലോഗുകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകളായിരുന്നു എന്നതാണ് സത്യം.
ഈ ചിത്രങ്ങളില്‍ ബിജെപിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നതിനാൽ വിജയ് യുടെ പുതിയ ചിത്രത്തിലേക്കായി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പ്രവർത്തകർ. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി, രണ്ട് ക്ഷേത്രങ്ങള്‍ എന്നിവയെ കുറിച്ച് നിര്‍ത്താതെ സംസാരിക്കുന്ന വിജയ് യുടെ കഥാപാത്രം തീയേറ്ററുകളിൽ ഏറെ കൈയ്യടി നേടിയപ്പോൾ അത് പുറത്ത് ചിലരെ ചൊടിപ്പിച്ചു. ബിജെപി അന്ന് മെര്‍സല്‍ എന്ന സിനിമയിലെ ഈ അഞ്ച് മിനിറ്റ് ചൂണ്ടിക്കാട്ടി വൻ പ്രതിഷേധമാണ് ഉയര്‍ത്തിയത്.എന്നാല്‍, തമിഴ് ജനത ഈ എതിര്‍പ്പിനോട് പ്രതികരിച്ചത് രൂക്ഷമായ ഭാഷയിൽ തന്നെയായിരുന്നു.
ദളപതി വിജയ് അടുത്തിടെയായി കേന്ദ്രസർക്കാരിൻ്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട് എന്നത് മറ്റൊരു സത്യാവസ്ഥ . വിജയ് യുടെ ഓരോ പുതിയ റിലീസുകളും ബിജെപി നേതൃത്വം ഏറെ ആകാംക്ഷയോടെയും ഭീതിയോടെയുമൊക്കെയാണ് ഉറ്റുനോക്കുന്നത്. വിജയിയുടെ മെര്‍സല്‍ സിനിമ മുതല്‍ ബിഗില്‍ വരെയുള്ള ചിത്രങ്ങളില്‍ ബിജെപിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഇതിന് വലിയൊരു കാരണമായി മാറിയിട്ടുണ്ട്.
മാസ്റ്റർ എന്ന വിജയ് ചിത്രം റിലീസിന്ഒ രുങ്ങിയിരിക്കവേയായിരുന്നു കൊവിഡിൻ്റെ രംഗപ്രവേശനവും തീയേറ്ററുകൾക്കും പിന്നാലെ രാജ്യത്തിനും വരെ ലോക്ക് വീഴുന്ന അവസ്ഥയുമുണ്ടായത്. അതിന് പിന്നാലെ റിലീസ് മാറ്റുകയായിരുന്നു
ബാലതാരമായിട്ടായിരുന്നു വിജയുടെ സിനിമയിലേക്കുള്ള തുടക്കം. പിതാവായ എസ്.എ. ചന്ദ്രശേഖര്‍ നിര്‍മ്മിച്ച നാളൈയ തീര്‍പ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്..1996 ല്‍ പുറത്തിറങ്ങിയ “പൂവേ ഉനക്കാക” എന്ന ചിത്രമാണ് വിജയുടെ വഴിത്തിരിവായ ചിത്രം.
തമിഴ് ചലച്ചിത്രനിര്‍മ്മാതാവായ എസ്.എ. ചന്ദ്രശേഖറിന്‍റെയും ശോഭ ചന്ദ്രശേഖറിന്‍റേയും മകനായി ചെന്നൈൈയിൽ ജനിച്ച വിജയ് ലൊയൊള കോളേജില്‍ നിന്നാണ് പഠനം പൂർത്തിയാക്കിയത്.1999 ഓഗസ്റ്റ് 25 ന് സംഗീതയെ വിജയ് വിവാഹം ചെയ്യുകയുണ്ടായി. വിജയ്‍യുടെ ആരാധിക കൂടിയായിരുന്നു സംഗീത. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്.
