Malayalam
വിജയ്‌ക്കൊപ്പം അഭിനയിക്കുന്നില്ലേ … ആരാധകരുടെ ചോദ്യത്തിന് ആന്‍ഡ്രിയയുടെ മറുപടി
വിജയ്‌ക്കൊപ്പം അഭിനയിക്കുന്നില്ലേ … ആരാധകരുടെ ചോദ്യത്തിന് ആന്‍ഡ്രിയയുടെ മറുപടി
ദളപതി വിജയ്‌യെ നായകനാക്കി ആറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ബിഗില്‍. ഈ ചിത്രത്തിന് വേണ്ടി സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. അതിലൊരെണ്ണമായിരുന്നു ദളപതി വിജയ് തന്നെ ആലപിച്ച വെറിത്തനം എന്ന ഗാനവും. ആ ഗാനം കണ്ടതിനു ശേഷം താന്‍ വിജയ്‌യോട് അദ്ദേഹമത് നന്നായി പാടിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ വിജയ് പറഞ്ഞ മറുപടിയാണ് ആന്‍ഡ്രിയ വെളിപ്പെടുത്തുകയുണ്ടായത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തില്‍ വിജയ്‌യും നടി ആന്‍ഡ്രിയയും അഭിനയിച്ചു കൊണ്ടിരിക്കെ വിജയ് ഈ ഗാനത്തെ കുറിച്ച് സെറ്റില്‍ സംസാരിച്ചു. എന്നാല്‍ താന്‍ ബിഗില്‍ കണ്ടിട്ടില്ല എന്നത് കൊണ്ട് ഗൂഗിള്‍ സെര്‍ച് ചെയ്ത് അടുത്ത ദിവസം തന്നെ ആ ഗാനം കാണുകയും ചെയ്യുകയുണ്ടായി എന്ന് ആന്‍ഡ്രിയ പറയുകയാണ്.
വെറിത്തനം എന്ന ഗാനം അത് വരെ കേട്ടിരുന്നില്ല എന്ന ആന്‍ഡ്രിയയുടെ വാക്കുകള്‍ കേട്ട് ഞെട്ടിയ വിജയ് ചോദിച്ചത് ആന്‍ഡ്രിയ തമിഴ് നാട്ടില്‍ തന്നെയാണോ ജീവിക്കുന്നത് എന്നും, ഇനി തങ്ങള്‍ ഒരുമിച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാടിയ ഗൂഗിള്‍ ഗൂഗിള്‍ എന്ന പാട്ടെങ്കിലും ഓര്‍മ്മയുണ്ടോ എന്നുമാണ്. മാസ്റ്ററില്‍ ഒരുമിച്ചു അഭിനയിച്ചതിന് ശേഷം താന്‍ വിജയ്‌യുടെ ഫാന്‍ ആയി മാറിയെന്നും വിജയ്‌ക്കൊപ്പം അഭിനയിക്കുന്നില്ലേ എന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് മാസ്റ്റര്‍ എന്നും ആന്‍ഡ്രിയ പറയുകയാണ്.
