Malayalam
ഫിറ്റ്നസ് തിരഞ്ഞെടുത്തത്തിന് വ്യക്തമായ കാരണമുണ്ട്; തുറന്ന് പറഞ്ഞ് കനിഹ
ഫിറ്റ്നസ് തിരഞ്ഞെടുത്തത്തിന് വ്യക്തമായ കാരണമുണ്ട്; തുറന്ന് പറഞ്ഞ് കനിഹ
ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി നടി കനിഹ.
ഗർഭ കാലത്തിന് ശേഷം താൻ പഴയ രൂപത്തിലേക്ക് തിരിച്ചു വന്നത് എന്തിന് വ്യക്തമാക്കി കൊണ്ടാണ് ദിവസത്തിൽ ഒരു മണിക്കൂർ മാത്രം നഷ്ടപ്പെടുത്തി നാളേക്കായി ആരോഗ്യമുള്ള ജീവിതം സമ്പാദിക്കാൻ കനിഹ ഓർമ്മപ്പെടുത്തുന്നത്.
കനിഹയുടെ കുറിപ്പ്
അതേ എനിക്ക് വലിയ കുഞ്ഞായിരുന്നു..ഗർഭകാലത്ത് വലിയ വയറായിരുന്നു എനിക്ക്, അത് ഞാൻ അഭിമാനത്തോടെ തന്നെ കൊണ്ടു നടന്നിരുന്നു. പല അമ്മമാരെയും പോലെ പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് ജനിച്ചയുടനെ തന്നെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു. അത്ഭുതങ്ങൾ സംഭവിക്കും, എന്റെ മകൻ അതിജീവിച്ചവനാണ്. അവൻ ജീവിതം തിരഞ്ഞെടുത്തു.
ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല, ഞാനെങ്ങനെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി എന്നതിനെക്കുറിച്ചാണ്. ഒരേ ഒരു നിയമമേ ഞാൻ പിന്തുടർന്നുള്ളൂ..നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം, നിങ്ങളുടെ അവകാശം.
ഈ നിമിഷം വരെ എന്റെ ശരീരത്തെക്കുറിച്ചോ ഞാൻ കുഞ്ഞിനെ നോക്കുന്ന രീതിയെക്കുറിച്ചോ ഉള്ള മറ്റുള്ളവരുടെ കമന്റുകൾക്ക് ഞാൻ ചെവി കൊടുത്തിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി നിശബ്ദമായി പ്രയത്നിച്ചു.
ഇന്നും പലരും ചിന്തിക്കുന്നുണ്ടാകും, കമന്റ് ചെയ്യുന്നുണ്ടാകും എന്തുകൊണ്ട് ഞാൻ ഫിറ്റ്നസ് തിരഞ്ഞെടുത്തു എന്ന്. പലരും ഞാനിതെന്റെ കരിയറിന് വേണ്ടി തിരഞ്ഞെടുത്തതാണെന്ന് കരുതുന്നുണ്ടാകും. പക്ഷേ എന്റെ ഉത്തരം അല്ലാ എന്നാണ്. എന്റെ ആരോഗ്യകരമായ ഭാവിക്കായി ഞാൻ കരുതുന്ന സമ്പാദ്യമാണത്. അതുകൊണ്ട് ആരേഗ്യകരമായി ഭക്ഷിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ.
ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കൈയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂർ അത്രയേ വേണ്ടൂ. നിങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യം സമ്മാനിക്കൂ. എനിക്ക് കഴിയുമെങ്കില് എന്തുകൊണ്ട് നിങ്ങൾക്കായിക്കൂടാ- കനിഹ കുറിച്ചു
kaniha