Actress
രണ്ടു പേരും ചേര്‍ന്ന് ആ കുട്ടികളെ കഷ്ടപ്പെടുത്തുകയാണ്; വിമര്‍ശനത്തിന് മറുപടിയുമായി വിഘ്‌നേശ്
രണ്ടു പേരും ചേര്‍ന്ന് ആ കുട്ടികളെ കഷ്ടപ്പെടുത്തുകയാണ്; വിമര്‍ശനത്തിന് മറുപടിയുമായി വിഘ്‌നേശ്
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷും. 2022 ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താര സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യന്‍ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്.
ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയ്ക്ക് വിഘ്‌നേശ് പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ബാഹുബലി സ്‌റ്റൈലില്‍ തന്റെ രണ്ട് മക്കളുടേയും ചിത്രങ്ങളാണ് സംവിധായകന്‍ പങ്കുവച്ചത്. ബാഹുബലി പോസ്റ്ററിലേത് പോലെ, വെള്ളത്തില്‍ മുങ്ങി നിന്ന് ഇരു കൈകളിലുമായി മക്കള്‍ രണ്ടു പേരേയും ഉയര്‍ത്തി പിടിച്ചിരിക്കുകയാണ് ചിത്രങ്ങളില്‍. എന്റെ ബാഹുബലി 1 ഉം ബാഹുബലി 2 ഉം എന്നാണ് മക്കളെക്കുറിച്ച് വിഘ്‌നേശ് പറയുന്നത്.
രസകരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെ ചിലര്‍ വിഘ്‌നേശിനെ വിമര്‍ശിച്ചും രംഗത്തെത്തി. ഇതിലൊരാള്‍ക്ക് വിഘ്‌നേശ് കൊടുത്ത മറുപടിയും ശ്രദ്ധ നേടുകയാണ്. രണ്ടു പേരും ചേര്‍ന്ന് ആ കുട്ടികളെ കഷ്ടപ്പെടുത്തുകയാണ് എന്നായിരുന്നു വിമര്‍ശനം. പിന്നാലെ വിഘ്‌നേശ് മറുപടിയുമായി എത്തുകയായിരുന്നു. അവരും ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നായിരുന്നു വിക്കിയുടെ മറുപടി.
അതേസമയം ഫാദേഴ്‌സ് ഡേയ്ക്ക് നയന്‍താര പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. മക്കളെ ഓമനിക്കുന്ന വിക്കിയുടെ വീഡിയോസ് ചേര്‍ത്തുവച്ചാണ് നയന്‍താര പോസ്റ്റ് ഇട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്‍ എന്നാണ് വിക്കിയെ നയന്‍താര വിശേഷിപ്പിക്കുന്നത്. തങ്ങളുടെ സര്‍വ്വസ്വവും ലോകവും വിക്കിയാണെന്നും നയന്‍താര പോസ്റ്റില്‍ പറയുന്നുണ്ട്.
ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ. ഞങ്ങളുടെ ലോകം മുഴുവന്‍ നിങ്ങളെ ചുറ്റിപ്പറ്റിയാണ്. നിങ്ങളാണ് ഞങ്ങളുടെ എല്ലാം. ഞങ്ങളോടുള്ള നിങ്ങളുടെ സ്‌നേഹം വിലമതിക്കാനാകാത്തതാണ്. നിങ്ങളുടേതാകാന്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് നയന്‍സ് കുറിച്ചത്. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം എന്റെ ലോകമായ ഈ രണ്ട് കുട്ടികളാണ്, ഞാന്‍ അവരെ വളരെയധികം സ്‌നേഹിക്കുന്നു എന്നാണ് വിഘ്‌നേശ് ശിവന്‍ കുറിച്ചത്.
നയന്‍സിന്റേയും വിക്കിയുടേയും മക്കള്‍ക്ക് രണ്ട് വയസ് തികയാന്‍ പോവുകയാണ്. മക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നവരാണ് വിക്കിയും നയന്‍സും. ഇരുവരും സ്ഥിരമായി മക്കളേയും കൂട്ടി യാത്ര പോകാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നയന്‍താരയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ അന്തനന്‍ പറഞ്ഞ ചില കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്തന്‍ നയന്‍സിനെ കുറിച്ച് പറഞ്ഞത്. എന്റെ സുഹൃത്ത് ഈ അപ്പാര്‍ട്‌മെന്റിലുണ്ട്. അവന്റെ കുടുംബാംഗങ്ങള്‍ നാട്ടില്‍ നിന്ന് വന്നു. കുട്ടികളെല്ലാമുണ്ട്. സ്വിമ്മിംഗ് പൂളില്‍ കുളിക്കണമെന്ന് അവര്‍ക്ക് ആഗ്രഹം. അവിടെ പോയപ്പോള്‍ നയന്‍താര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ട്.
ഈ കുട്ടികള്‍ പൂളില്‍ കളിച്ച് ആസ്വദിക്കവെ അത് വീഡിയോ എടുത്തു. ക്യാമറ തിരിച്ചപ്പോള്‍ നയന്‍താരയുടെ കുട്ടികളും അതില്‍ പതിഞ്ഞു. ഓടി വന്ന നയന്‍താര ഫോണ്‍ പിടിച്ച് വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചു.
കരഞ്ഞ് കൊണ്ടു വന്ന കുട്ടികള്‍ ആ ആന്റി ഞങ്ങളെ വിരട്ടി വിട്ടെന്ന് പറഞ്ഞു. അവര്‍ വഴക്കിന് പോയില്ല. ഒരു പരാതിയ്ക്ക് പോയി. മറ്റാെരു കാര്യം നയന്‍താരയ്ക്ക് 5060 ചെരുപ്പുകളുണ്ട്. ഇത് വീട്ടിനുള്ളില്‍ വെക്കില്ല. അപാര്‍ട്‌മെന്റിന് പുറത്ത് ഇങ്ങനെ ചെരുപ്പ് വെക്കുന്നത് അടുത്തുള്ളവര്‍ക്ക് ദേഷ്യമുണ്ടാക്കുന്നുണ്ട്. ഈ ചെരുപ്പുകള്‍ ഉള്ളില്‍ വെച്ച് കൂടെ എന്ന് ചോദിച്ചതിന് അത് വലിയ പ്രശ്‌നമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു.