Malayalam Breaking News
മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രം സൂപ്പര്‍ ഹിറ്റ് – കോടതി സമക്ഷം ബാലൻ വക്കീലിനെക്കുറിച്ച് വയാകോം 18
മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രം സൂപ്പര്‍ ഹിറ്റ് – കോടതി സമക്ഷം ബാലൻ വക്കീലിനെക്കുറിച്ച് വയാകോം 18
ദിലീപ് നായകനായെത്തിയ കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന് വക്കീല്‍. തുടക്ക നിര്‍മ്മാണ സംരഭം തന്നെ സൂപ്പര്‍ ഹിറ്റ് ആണെന്ന് വയാകോം 18 ട്വിറ്ററില്‍ കുറിച്ചു.
കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ദിലീപ് സിനിമയാണ് കോടതി സമക്ഷം ബാലന് വക്കീല്‍. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിനുള്ള നന്ദിയുമായി സംവിധായകന് ബി ഉണ്ണികൃഷ്ണനും രംഗത്തെത്തി. വലിയൊരു ഇടവേളക്ക് ശേഷമാണ് ദിലീപ് ചിരിപ്പിക്കാനായി എത്തിയത്. ചിത്രത്തിന് നിറഞ്ഞ കൈയടിയും ലഭിച്ചു. ചിത്രത്തിന് ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബി ഉണ്ണികൃഷ്ണന് പറയുന്നു.
ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കി. സംസാര വൈകല്യമുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത്. പാസഞ്ചര്‍, മൈ ബോസ്, 2 കണ്ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മംമ്തയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കോടതിസമക്ഷം ബാലന് വക്കീല്‍. ഇവരെ കൂടാതെ പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദി്ഖ്, ഹരീഷ് ഉത്തമന്, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന് ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
viacom about kodathisamaksham balan vakkeel
