News
‘കല്‍ക്കി’യിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നു; വിഎഫ്ക്‌സ് കമ്പനിയോട് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
‘കല്‍ക്കി’യിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നു; വിഎഫ്ക്‌സ് കമ്പനിയോട് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി 2898 എ. ഡി’. ഇപ്പോഴിതാ ഇതിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നുവെന്ന വിവരമാണ് പുറത്തെത്തുന്നത്. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് നിര്‍മാതാക്കളായ വൈജയന്തി മൂവീസ്.
ചിത്രത്തിന്റെ വിഎഫ്ക്‌സ് ചെയ്യാന്‍ ഏല്‍പ്പിച്ച കമ്പനിയില്‍ നിന്നും ഫോട്ടോ ചോര്‍ന്നുവെന്നാണ് വിവരങ്ങള്‍. കമ്പനിയോട് കല്‍ക്കിയുടെ നിര്‍മാതാക്കള്‍ വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ പ്രഭാസ് അസ്വസ്ഥനാണെന്നാണ് വിവരം. ഫോട്ടോ ചോര്‍ത്തിയ ജീവനക്കാരനെ പുറത്താക്കിയെന്നും വിവരങ്ങളുണ്ട്. പ്രഭാസ് ആരാധകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എ. ഡി’.
നാ?ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി എന്നിവരുമുണ്ട്. സൂപ്പര്‍ ഹീറോയായാണ് പ്രഭാസിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സയന്‍സ് ഫിക്ഷന്‍ വിഭാ?ഗത്തില്‍പ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12ന് തിയേറ്ററുകളിലെത്തും.
