News
നടന്‍ സുനില്‍ ഷറോഫ് അന്തരിച്ചു
നടന്‍ സുനില്‍ ഷറോഫ് അന്തരിച്ചു
Published on
ബോളിവുഡ് നടന്‍ സുനില്‍ ഷറോഫ് അന്തരിച്ചു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. സുനില്‍ ഷരോഫിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ അദ്ദേഹത്തിന് സിനി ആന്‍ഡ് ടിവി അര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ആദരാഞ്ജലി അര്‍പ്പിച്ചു
അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം ഓ മൈ ഗോഡ് 2 വിലാണ് അവസാനമായി അഭിനയിച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ പങ്കജ് ത്രിപാഠിക്കൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവച്ചിരുന്നു.
2021ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ഷിദ്ദതിലും അദ്ദേഹം അഭിനയിച്ചു. കൂടാതെ വെബ് സീരീസായ ജൂലീ, ജഗന്യ. അഭയ് തുടങ്ങിയവയിലും വേഷമിട്ടു.
Continue Reading
You may also like...
Related Topics:Actor
