Malayalam Breaking News
ഓരോ പെണ്ണിനും പറയാനുണ്ടാകും….വെയില് മായും നേരം..
ഓരോ പെണ്ണിനും പറയാനുണ്ടാകും….വെയില് മായും നേരം..
By
ഓരോ പെണ്ണിനും പറയാനുണ്ടാകും….വെയില് മായും നേരം..
വെയില്മായും നേരം… ഉദയാസ്തമയങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ നിര്‍ണ്ണയിക്കുന്നതു പോല വെയില് മായുന്ന നേരത്ത് നമ്മെ തേടിയെത്തുന്ന ചില ജീവിതയാഥാര്‍ത്ഥ്യങ്ങള്‍. ഈ ഹ്രസ്വചിത്രം അത്തരത്തിലുള്ള ഒന്നാണ്. കാണുന്ന മാത്രയില്‍ മനസ്സ് തൊടുന്ന ഒരനുഭവം. അവളുടെ വികാരവായ്പുകള്‍, വേദനകള്‍ എല്ലാം ഒരു തുരുത്തില് അകപ്പെട്ടു പോകേണ്ടതല്ല. പങ്കുവെയ്ക്കപ്പെടണം.
ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ഒരു വിഷമസന്ധിയെയാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ അനാവരണം ചെയ്യുന്നത്. ഇദയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരത് കുമാറാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയന് രാജന്, ജാസ്മിന് ഹണി, സജിത സന്ദീപ്, സുദീപ് ടി. ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍. ആര്.രാംദാസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. അക്ഷയ് ഇ.എന്‍ ആണ് ഛായാഗ്രഹണം. ഷേഖ് ഇലാഹിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ്-നിംസ്, ക്രിയേറ്റീവ് ഡയറക്ടര്‍- വിനീത് ഇ.വി.
veyil maayum neram short film
