Social Media
ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു, ശ്രീവിദ്യയായി വീണ നായര്‍; സന്തോഷം പങ്കുവെച്ച് നടി
ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു, ശ്രീവിദ്യയായി വീണ നായര്‍; സന്തോഷം പങ്കുവെച്ച് നടി
ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. അവസാന നാളുകളില്‍ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു.
അനിയത്തിപ്രാവ്, പവിത്രം തുടങ്ങിയ സിനിമകളില്‍ ശ്രീവിദ്യ ചെയ്ത അമ്മ വേഷം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. അവസാന കാലത്തും സിനിമാ രംഗവുമായി അഭേദ്യമായ ബന്ധം ശ്രീവിദ്യക്കുണ്ടായിരുന്നു. ഇന്നും ശ്രീവിദ്യയെക്കുറിച്ച് പറയുമ്പോള്‍ വാചാലരാവുന്നവര്‍ സിനിമാ രംഗത്തുണ്ട്. ഏവരോടും നല്ല സൗഹൃദം ശ്രീവിദ്യക്കുണ്ടായിരുന്നു.
ഇപ്പോഴിതാ നടിയെ അനുകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാവുന്നത്. എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ആലാപനം…എന്ന് തുടങ്ങുന്ന ഗാനരംഗമാണ് വീണ നായര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാന്‍ അത് രൂപപ്പെടുത്തിയത് എന്നാണ് വീണ നായര്‍ പറയുന്നത്.
നിരവധി പേരാണ് വീണയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. നടി മഞ്ജു വാര്യരും വീണയെ അഭിനന്ദിച്ച് വീഡിയോ ഷെയര്‍ ചെയ്തിരുന്നു. മോഡലിങും അഭിനയവുമൊക്കെയായി വളരെ സജീവമാണിപ്പോള്‍ വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ.
അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതല്‍ തിളങ്ങിയത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.
