Connect with us

ഇന്ന് ആണ് ആ ദിവസം; കട്ടയ്ക്ക് കൂടെയുണ്ടാകണമെന്ന് വീണ നായർ

Malayalam

ഇന്ന് ആണ് ആ ദിവസം; കട്ടയ്ക്ക് കൂടെയുണ്ടാകണമെന്ന് വീണ നായർ

ഇന്ന് ആണ് ആ ദിവസം; കട്ടയ്ക്ക് കൂടെയുണ്ടാകണമെന്ന് വീണ നായർ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് വീണ നായർ . സോഷ്യൽ മീഡിയയിൽ സജീവമായ വീണ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് . ഇപ്പോഴിതാ പുതിയൊരു ചുവടുവെപ്പിനൊരുങ്ങുകയാണ് വീണ.

ഫേസ്ബുക്കിലൂടെ തന്നെയാണ് വീണ ഇക്കാര്യവും അറിയിച്ചിരിക്കുന്നത്. ഇന്ന് ആണ് ആ ദിവസമെന്നും കട്ടക്ക് കൂടെ കാണണേയെന്നും ദയവായി എല്ലാവരും പിന്തുണയ്ക്കണമെന്നും വീണ കുറിച്ചിട്ടുണ്ട്. ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയാണ് വീണ. ലോക്ക് ഡൌൺ കാലത്ത് നിരവധി താരങ്ങൾ യൂട്യൂബിലൂടെ ശ്രദ്ധയാകർഷിച്ചിരുന്നു.ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ആറരയ്ക്ക് ചാനൽ ആക്ടീവാകുമെന്നും പടച്ചോനെ കാത്തോളീ എന്നും വീണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. യുഎഇയിൽ ഭർത്താവ് അമാൻ എന്ന കണ്ണനൊപ്പമാണ് വീണ ഇപ്പോൾ. യുഎഇ സമയം അഞ്ചിന് വീഡീയോ പുറത്ത് വരുമെന്നും വീണ വ്യക്തമാക്കിയിട്ടുണ്ട്.

വീണയുടെ പുതിയ സംരംഭത്തിന് എല്ലാ വിധ പിന്തുണയും ആശംസകളുമറിയിച്ച് നിരവധി ആരാധകരാണ് കമൻ്റ് ബോക്സുകളിൽ നിറയുന്നത്

More in Malayalam

Trending

Recent

To Top