Malayalam
ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു; ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസത്തെ കുറിച്ച് വീണ നായർ
ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു; ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസത്തെ കുറിച്ച് വീണ നായർ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ താരമാണ് വീണനായര്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തനറെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. വീണാ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. തനിക്ക് ജീവിതത്തില്‍ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
വീണയുടെ വാക്കുകളിലേക്ക്:
2013 ഓഗസ്റ്റ് 29..മറക്കാനാവാതെ ദിവസം … ശ്രീപത്മനാഭാ…കവടിയാര്‍ കൊട്ടാരത്തില്‍ ചെല്ലാനും കൊട്ടാരം കാണാനും തമ്പുരാട്ടിമാരെയും, ആദിത്യ വര്‍മ തമ്പുരാനെയും കണ്ടു സംസാരിക്കാനും എല്ലാം ഭാഗ്യമുണ്ടായി..അതിനെല്ലാം അപ്പുറം… വിവാഹമാണെന്നറിഞ്ഞു ലക്ഷ്മിഭായ് തമ്പുരാട്ടി ( ആദ്യത്തെ വിവാഹ സമ്മാനം) ഭഗവാന് അനന്തപത്മനാഭസ്വാമിയുടെ ചിത്രം എനിക്കു സമ്മാനമായി തന്നു. ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ദിവസത്തിലൊന്ന്.
ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്. ഒത്തിരി ഒത്തിരി ബഹുമാനിക്കുന്നു രാജകുടുംബത്തെ. ഒത്തിരി സന്തോഷിക്കുന്നു ഇപ്പോള്‍. ഞങ്ങടെ ചങ്ങനാശേരി വീട്ടില്‍ വിളക്കുകത്തിക്കുന്നിടത്തു ഇന്നും ഈ ഭഗവാന് കൂടുണ്ട്.. ഞങ്ങള്‍ക്ക് ഐശ്വര്യമായി…ഓം നമോ നാരായണായ, വീണ നായര്‍ കുറിച്ചു.
വീണാ നായരുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
