Connect with us

ആരാധകരുടെ അഭ്യർത്ഥന മാനിച്ച് എല്ലാം അവസാനിപ്പിച്ച് മടങ്ങി.. ഉപ്പും മുളകും പരമ്പരയിൽ സംഭവിക്കുന്നതെന്ത്?

Malayalam

ആരാധകരുടെ അഭ്യർത്ഥന മാനിച്ച് എല്ലാം അവസാനിപ്പിച്ച് മടങ്ങി.. ഉപ്പും മുളകും പരമ്പരയിൽ സംഭവിക്കുന്നതെന്ത്?

ആരാധകരുടെ അഭ്യർത്ഥന മാനിച്ച് എല്ലാം അവസാനിപ്പിച്ച് മടങ്ങി.. ഉപ്പും മുളകും പരമ്പരയിൽ സംഭവിക്കുന്നതെന്ത്?

മലയാളി പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നിരവധി ആരാധകരുള്ള പരിപാടിയിലെ ഇല്ല വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം പുതിയ എപ്പിസോഡിന്റെ പ്രമോവീഡിയോ പുറത്തുവന്നിരുന്നു.കൊച്ചു തമ്പുരാനും ചിരുതയും തമ്മിലുള്ള പ്രണയം, അതിനെ എതിര്‍ക്കുന്ന തമ്പുരാന്‍, നങ്ങേലിയുടെ മക്കള്‍, തുടങ്ങി പോലീസും കേസും കൂട്ടവു മൊക്കെയായി രസകരമായിരുന്നു.

ഏതെല്ലാം കണ്ട് ആകെ തലപുകഞ്ഞിരിക്കുകയായിരുന്നു ആരാധകർ.എന്ത് പറ്റിയെന്ന് ഒരു പിടിയും ഇല്ല.പിന്നാണ് കാര്യം മനസിലാകുന്നത്.എല്ലാം അഭിനയമായിരുന്നു.കുടുംബം ഒന്നടങ്കം ഒന്ന് അഭിനയിച്ചു അത്രേ ഒള്ളു.പക്ഷേ ഈ അഭിനയം ആരാധകർക്ക് അത്രകണ്ട് സുഖിച്ചില്ല.അതുകൊണ്ട് തന്നെ ഇത് നിർത്തി പാറമടയിലേക്ക് തന്നെ തിരികെപോകണമെന്നായി ആരാധകർ.എന്നാൽ യൂട്യൂബ് ചാനലില്‍ ഇടാനാണ് പുതിയ കഥയ്ക്ക് രൂപം കൊടുത്തതെന്നാണ് അറിയുന്നത്. എന്തായാലും അഭിനയമൊക്കെ കഴിഞ്ഞതിന് പിന്നാലെ പ്രമോ വീഡിയോയും പുറത്തുവന്നു.

പുതിയ പ്രൊമോ വീഡിയോയിലെ രംഗം … പോലീസുകാരന്റെ വേഷത്തിലെത്തിയ ബാലു ചിരുതയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യം അന്വേഷിക്കുന്നു. ഒപ്പം കള്ളനെ പിടിച്ച് ഇടിക്കുകയും ചെയ്യുന്നു. നീ ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന് പറഞ്ഞ് പഠിപ്പിക്കുയാണ്. ഇതോടെ ഷൂട്ടിങ് കഴിഞ്ഞിരിക്കുകയാണ്. ഇനി അങ്കം വീട്ടിലാണ്. അഞ്ഞൂറ് രൂപ വേണമെന്ന ആവശ്യവുമായി ഓരോരുത്തര്‍ ബാലുവിന്റെ വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ സ്റ്റാറായ താന്‍ പോലും അഞ്ഞൂറ് രൂപ വാങ്ങിയിട്ടില്ലെന്ന് ബാലു വാദിക്കുന്നുണ്ടെങ്കിലും അയാള് സമ്മതിച്ചിരുന്നില്ല. വേഷം കെട്ടലൊന്നും തന്റെ അടുത്ത് വേണ്ട. പൈസ വേഗം എടുക്കാനായിരുന്നു അയാള്‍ വീണ്ടും പറഞ്ഞത്.

പിന്നാലെ നീലുവിന്റെ കുറ്റപ്പെടുത്തല്‍ വന്നു. എന്തൊക്കെ ഭാവങ്ങളായിരുന്നു അഭിനയിച്ച് തകര്‍ത്തത്. ആ തമ്പുരാന് ഇനി വല്ലോ ഭാവങ്ങളും ബാക്കി ഉണ്ടോ എന്ന് കൂടി നീലു ചോദിക്കുന്നു. കൂടെ നിന്ന് കട്ടയ്ക്ക് പിടിക്കണമെന്നായിരുന്നു ഇതിനുള്ള മറുപടി. തേങ്ങ എടുത്തിട്ട് ഇടി കിട്ടിയ കാര്യം സുരേന്ദ്രനും പറഞ്ഞിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ ഞാനും വലിയൊരു സ്റ്റാര്‍ ആവുമായിരുന്നെന്ന് ബാലു നയം വ്യക്തമാക്കി. ഇതിനിടെ കാര്യം അന്വേഷിച്ച് വന്ന പൂജ ജയറാം പൈസ ചോദിച്ച് നിന്ന ആളെ കൈയേറ്റം ചെയ്യുന്നു. അടിച്ച് താഴെ ഇട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഷര്‍ട്ട് ഒക്കെ കീറി വലിക്കുകയാണ്. പാറമട വീട്ടിലെ ഊരാക്കുടുക്കുകള്‍ അവസാനിക്കുന്നില്ലെന്നാണ്’ ഇതിലൂടെ മനസിലാകുന്നത്. ബാക്കി എല്ലാം ഇന്നത്തെ എപ്പിസോഡിലൂടെ തന്നെ അറിയാം.

about uppum mulakum

More in Malayalam

Trending

Recent

To Top