Actor
വിവാഹ ശേഷം എല്ലാം മാറി ഗോപികയ്ക്ക് സംഭവിച്ചത്?എല്ലാത്തിനും കാരണം ജിപി! ആ സത്യങ്ങൾ പുറത്തേക്ക്
വിവാഹ ശേഷം എല്ലാം മാറി ഗോപികയ്ക്ക് സംഭവിച്ചത്?എല്ലാത്തിനും കാരണം ജിപി! ആ സത്യങ്ങൾ പുറത്തേക്ക്
മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹനിശ്ചയം മുതല്‍ എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ജിപിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന ഗോപികയുടെ ആരാധകർ പറയാറുണ്ട്.
ഗോപികയുടെ ഡ്രസിംഗിൽ അടക്കം മാറ്റം വന്നതായാണ് ആരാധകർ പറയുന്നത്. തങ്ങളുടെ ചെറിയ വിശേഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരുമിച്ചുള്ള വളര്‍ച്ചയുടെ വിശേഷങ്ങള്‍ എല്ലാം ഗോപികയും ജിപിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകായും ചെയ്യാറുണ്ട്.
വിവാഹത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലാതിരുന്ന ഗോപിക ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ജി പി മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ആളാണ്. ഗോപികയുടെ ഈ മാറ്റത്തിനൊക്കെ കാരണം ജി പി ആണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല ഗോപികയ്ക്ക് വന്ന പ്രധാനപ്പെട്ട മാറ്റം മറ്റൊന്നാണ് ചില ആരാധകർ പറയുന്നത്.
മുൻപ് ഏതെങ്കിലും പരിപാടിക്ക് ചെന്നാൽ മൈക്കെടുത്ത് സംസാരിക്കാൻ ഗോപികയ്ക്ക് മടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല വളരെ ആത്മവിശ്വാസത്തോടെ മൈക്ക് എടുത്ത് ഗോപിക സംസാരിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഗോപിക സംസാരിക്കുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.
ഇതിനെല്ലാം കാരണം ജി പി ആണെന്നാണ് ഇവർ പറയുന്നത്. ജി പി വന്നതോടെ ഗോപികയുടെ ജീവിതം മൊത്തത്തിൽ കളറായി എന്നും ഇവർ പറയുന്നു. തന്റെ നേട്ടങ്ങളിൽ തന്നേക്കാൾ സന്തോഷിക്കുന്നത് ജി പി ചേട്ടൻ ആണെന്ന് ഗോപികയും പറഞ്ഞിരുന്നു. സാന്ത്വനം സീരിയൽ അവസാനിച്ചതിന് ശേഷം ഗോപിക മറ്റ് സീരിയലുകളിലൊന്നും അഭിനയിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഗോപിക സീരിയല്‍ ലോകത്തോട് വിടപറഞ്ഞു എന്നുള്ളത് മറ്റൊരു കാര്യം. സാന്ത്വനത്തിന് ശേഷം മറ്റ് സീരിയലുകള്‍ ഒന്നും തന്നെ നടി ഏറ്റെടുത്തില്ല. എന്നാൽ വിവാഹത്തിന് ശേഷം അച്ചു സുഗന്ദ് സംവിധാനം ചെയ്ത പെണ്ണിനെ ഇഷ്ടമായ എന്ന ഹ്രസ്വ ചിത്രം പുറത്ത് വന്നിരുന്നു.
ഗോപിക നിലവിൽ സിനിമയിയിൽ ആണ് അഭിനയിക്കുന്നത്. സുമതി വളവ് എന്ന സിനിമയിൽ ആണ് ഗോപിക അഭിനയിക്കുന്നത്. അതേസമയം, ഗോപികയാകട്ടെ ബാലതാരമായി ആണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ‘ശിവം’, ‘ബാലേട്ടന്‍’ തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് ഗോപിക തന്റെ കരിയര്‍ ആരംഭിച്ചത്. ‘ബാലേട്ടന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മൂത്ത മകളുടെ വേഷമാണ് ഗോപിക അവതരിപ്പിച്ചത്. അതേ സിനിമയില്‍ തന്നെ ഗോപികയുടെ അനുജത്തി കീര്‍ത്തന ഇളയ മകളായും അഭിനയിച്ചിരുന്നു.
