Connect with us

ഒരു വേദനയും ചെറുതായി കാണരുത്. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തുക; കുറപ്പുമായി വീണയും അമനും

Actress

ഒരു വേദനയും ചെറുതായി കാണരുത്. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തുക; കുറപ്പുമായി വീണയും അമനും

ഒരു വേദനയും ചെറുതായി കാണരുത്. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തുക; കുറപ്പുമായി വീണയും അമനും

മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ടുവിലെ മത്സരാർത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതൽ തിളങ്ങിയത്.

ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

ആർജെയും വീഡിയോ ക്രിയേറ്ററുമായ ലാവണ്യയുടെ അപ്രതീക്ഷിത വേർപാടിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. ഇനി നീ ഇല്ലാ എന്ന് വിശ്വസിക്കാനാകാുന്നില്ലെന്നാണ് താരം കുറിച്ചത്. നടിയുടെ ഭർത്താവും ആർജെയുമായ അമനും പോസ്റ്റുമായി എത്തിയിട്ടുണ്ട്. അമൻ എന്ന് എന്നെ ആദ്യം വിളിച്ചവൾ… എനിക്ക് ഈ പേര് തന്നവൾ ഇനി ഓർമ്മ…അളിയാ… വിട.

ഒരു വേദനയും ചെറുതായി കാണരുത്. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തുക. മൂന്ന് ആഴ്ചക്കുള്ളിൽ ഇവൾക്കിത് സംഭവിച്ചു എന്നാണ് കാൻസർ ബാധിച്ച് മരിച്ച സുഹൃത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ നേർന്ന് അമൻ കുറിച്ചത്. ഈ പോസ്റ്റിൽ നിന്നെല്ലാം തങ്ങളുടെ സൗഹൃദം എത്രത്തോളമുണ്ടെന്നാണ് ആരാധകരും പറയുന്നത്.

അതേസമയം, അടുത്തിടെ വീണയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞുവെന്ന തരത്തിലും വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി അമൻ എത്തിയതും വാർത്തയായിരുന്നു. അതെ, ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ മകനെ ആലോചിച്ച് ഞങ്ങൾ ഇതുവരെ വിഹാമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞ് മാറാൻ അതൊരു കാരണമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മകന് വേണ്ടി ഞാനെന്നും അവിടെയുണ്ടാകും.

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോൾ കഠിനമാകും. നമ്മൾ കരുത്ത് നേടണം. സാഹചര്യം മനസിലാക്കി മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നൽകണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യർഥിക്കുന്നു എന്നാണ് വീണയുമായി വേർപിരിഞ്ഞ വിവരം പങ്കിട്ട് അമൻ കുറച്ചുനാൾ മുമ്പ് കുറിച്ചത്.

രണ്ട് പേരുടേയും ഭാഗത്ത് നിന്ന് പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴാണ് വലിയ പ്രശ്‌നത്തിലേക്ക് പോകുന്നത്. ചിലപ്പോൾ പലരും ഇടപെട്ട് പരിഹരിച്ച് പോകും. ചിലത് പരിഹരിക്കപ്പെടാറില്ല, എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ ആളിക്കത്തും. വേർപാടായാലും വേർപിരിയാലും പ്രശ്‌നമില്ല, പക്ഷേ അതിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ പറ്റണം. സ്റ്റക്കായി നിൽക്കുമ്പോഴാണ് പ്രശ്‌നം. ഇതൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ പുറത്തേക്ക് വരാൻ സമയമെടുക്കും. വന്നാൽ ഒകെയാണ്.

ഓർമകൾ പോകാത്തത് കൊണ്ട് ഇടയ്ക്കിടക്ക് ഹിറ്റ് ചെയ്ത് കൊണ്ടിരിക്കും. ബന്ധം വഷളാവാൻ ബിഗ് ബോസ് കാരണമായിട്ടില്ല. അല്ലാതെ തന്നെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങൾക്കിടയിലാകട്ടെ. അത് പൊതുസമൂഹത്തിന് മുൻപിൽ പറയേണ്ട കാര്യമില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്.

വ്യക്തി ജീവിതം പരാജയമാണെന്ന് തോന്നുന്നില്ല. ഭർത്താവ് ഇല്ലെന്നേ ഉള്ളൂ. എനിക്ക് കുടുംബം ഉണ്ട്, സുഹൃത്തുക്കളുണ്ട്, എല്ലാവരും ഉണ്ട്. ഡിവോഴ്‌സ് ആയെന്നത് സങ്കടം തന്നെയാണ്. പക്ഷേ മകന്റെ കാര്യങ്ങൾ നന്നായി നോക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ജീവിതത്തിൽ ഞാൻ സക്‌സസ്ഫുൾ ആണ്. ഇൻഡസ്ട്രിയിലും കുഴപ്പമില്ല,കയറി ഇറങ്ങി പോകുകയാണ്എന്നും വീണ നായർ പറഞ്ഞിരുന്നു.

More in Actress

Trending