Connect with us

ഇവളുടെ പ്രസവത്തിന് എനിക്ക് കൂടെ വേണമെന്ന് വലിയ ആഗ്രഹമാണ് എന്റെ അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിലും ഇവൾ ആയിരുന്നു എന്റെ കൂടെ നിന്നത് ; വീണ !

serial

ഇവളുടെ പ്രസവത്തിന് എനിക്ക് കൂടെ വേണമെന്ന് വലിയ ആഗ്രഹമാണ് എന്റെ അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിലും ഇവൾ ആയിരുന്നു എന്റെ കൂടെ നിന്നത് ; വീണ !

ഇവളുടെ പ്രസവത്തിന് എനിക്ക് കൂടെ വേണമെന്ന് വലിയ ആഗ്രഹമാണ് എന്റെ അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിലും ഇവൾ ആയിരുന്നു എന്റെ കൂടെ നിന്നത് ; വീണ !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സ്നേഹ ശ്രീകുമാർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി പരമ്പര ‘മറിമായ’ത്തിലൂടെയാണ് സ്നേഹ ശ്രദ്ധ നേടുന്നത്. ഇതിൽ തന്നെ ശ്രദ്ധേമായ വേഷം ചെയ്ത​ ശ്രീകുമാറിനെയാണ് സ്നേഹ വിവാഹം ചെയ്തത്. തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് താരങ്ങൾ.

​ഗർഭകാലം ഏഴാം മാസത്തിൽ എത്തി നിൽക്കുന്ന സന്തോഷത്തിലാണ് ഇരുവരും. അടുത്തിടെ തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ച് ചേർത്ത് മനോഹരമായ വളകാപ്പ് ചടങ്ങ് സ്നേഹയും ശ്രീകുമാറും നടത്തിയിരുന്നു.ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ട്രെന്റിങായിരുന്നു. ഇപ്പോഴിത വളകാപ്പിന് വന്ന സുഹൃത്തുക്കൾ സ്നേഹയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. തന്റെ അച്ഛനും അമ്മയും ഇല്ലായിരുന്നുവെങ്കിലും തന്റെ പ്രസവസ‌മയത്ത് സ്നേഹ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് വീണ വികാരഭരിതയായി പറഞ്ഞത്.

‘വളക്കാപ്പ് ചടങ്ങുകൾ എന്നതിലുപരി എഴുകൂട്ടം പലഹാരവുമായി അമ്മ കാണാൻ വരുന്നു എന്നാണ് വിശ്വാസം. ഇന്ന് ന്യൂ ജെനറേഷൻ ആളുകൾ അതിനെ വളക്കാപ്പെന്നും ബേബി ഷവറെന്നും വിളിക്കും. ഏഴാം മാസം മുതലാണ് കുഞ്ഞുങ്ങൾക്ക് കേൾവി ശക്തി കിട്ടി തുടങ്ങുക എന്നതാണ് വിശ്വാസം.’അതിനാൽ അമ്മയുടെ കൈയ്യിൽ വളകാപ്പ് സമയത്ത് അണിഞ്ഞ വളകൾ പ്രസവ സമയത്താണ് പിന്നെ ഊരുക. അതുകൊണ്ട് തന്നെ അമ്മയടെ കൈയ്യിലെ വളകളുടെ ശബ്ദം കുഞ്ഞിന് കേൾക്കാം എന്ന വിശ്വാസമാണ് എല്ലാവർക്കും. പിന്നെ ഈ സമയത്ത് ബോഡി ഭയങ്കരമായി ചൂട് ആകും. ഏഴാം മാസമൊക്കെ ആകുമ്പോൾ ചൂട് കൂടും.’

‘അതിനാണ് ചന്ദനവും മഞ്ഞളും ഒക്കെ ദേഹത്ത് തേച്ച് കൊടുക്കുന്ന വളക്കാപ്പ് എന്ന ചടങ് വയ്ക്കുന്നത്’ എന്നാണ് ചടങ്ങിന് പിന്നിലെ കാരണം വെളിപ്പെടുത്തി വീണ സംസാരിച്ചത്. ‘എല്ലാ സ്ത്രീകളെയും സംബന്ധിച്ചിടത്തോളം അമ്മയാകാൻ കഴിയുന്നത് പുണ്യമാണ്. ജീവിതം തന്നെ ധന്യമായി എന്ന് പറയില്ലേ അതേപോലെയാണ്.”ഇവളുടെ പ്രസവത്തിന് എനിക്ക് ഇവളുടെ കൂടെ വേണമെന്ന് വലിയ ആഗ്രഹമാണ്. കാരണം എന്റെ ഡെലിവറി സമയത്ത് ആശുപത്രിയിൽ സ്നേഹ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. എന്റെ അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിലും ഇവൾ ആയിരുന്നു എന്റെ കൂടെ നിന്നത്’ വികാരഭരിതയായി സുഹൃത്തിനെ കുറിച്ച് വാചാലയായി വീണ പറഞ്ഞു.

നടി സുരഭി ലക്ഷ്മിയും സ്നേഹയുടെ വളക്കാപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്നേഹയുമായി വർഷങ്ങളായുള്ള ബന്ധങ്ങളെ കുറിച്ചും സുരഭി വിവരിച്ചു. ‘വർഷങ്ങളായുള്ള ബന്ധമാണ് ഞങ്ങളുടേത്. ചേച്ചി എന്റെ സൂപ്പർ സീനിയർ ആയിരുന്ന. ചേട്ടനുമായി അമൃത ടിവി റിയാലിറ്റി ഷോയിലൂടെ തുടങ്ങി ബന്ധമാണ്. ഈ ചടങ്ങ് ഒരർത്ഥത്തിൽ നമ്മുടെ ഒത്തുകൂടൽ ചടങ്ങ് കൂടിയാണ്’ എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്.ഇപ്പോൾ അഞ്ച് മാസം ആയിട്ടുണ്ട്. വൈകിയാണ് അറിഞ്ഞത്. അറിയുമ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടിരുന്നു.

അങ്ങനെ ബ്ലഡ് ടെസ്റ്റ്‌ ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത് എന്നാണ് ഇരുവരും ​തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തി പറഞ്ഞത്. പിറ്റെ ദിവസത്തെ ദുബായ് ഷോയ്ക്ക് സാഹസികമായി ശ്രീകുമാറിനും വിസയൊപ്പിച്ചാണ് പോയത്. ഗർഭിണിയാണെന്ന് അറിയാതെ ആദ്യ മാസങ്ങളിൽ കുറെ യാത്ര ചെയ്‌തെന്നും എന്നാൽ പിന്നീട് കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും ആയിരുന്നു താരങ്ങൾ പറഞ്ഞത്.

More in serial

Trending