News
വാവ സുരേഷ് വെള്ളിത്തിരയിലേയ്ക്ക്
വാവ സുരേഷ് വെള്ളിത്തിരയിലേയ്ക്ക്
മലയാളികള്‍ക്ക് വാവ സുരേഷിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. പാമ്പ് പിടിത്തത്തിലൂടെ ശ്രദ്ധേയനായ വാവ സുരേഷ് സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. കാളാമുണ്ടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് വാവ സുരേഷ് എത്തുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനില്‍ വെച്ച് കാളാമുണ്ടന്‍ എന്ന സിനിമയുടെ പൂജ നടന്നു.
വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരനാണ് കാളാമുണ്ടന്‍ സംവിധാനം ചെയ്യുന്നത്. പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു. കാളാമുണ്ടന്റെ ഗാനരചന സംവിധായകന് കലാധരന്‍ ആണ് നിര്‍വഹിക്കുക. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന് ആയിരിക്കും. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍ കെ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. പ്രശസ്ത ഗാന രചയിതാവ് കൂടിയായ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐ എ എസ്, കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് ഭദ്രദീപം തെളിയിച്ചത്. ഗാനരചയിതാവായ കെ ജയകുമാര്‍ ഐ എ എസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
നവംബര്‍ മാസം ആദ്യം മുതല്‍ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലര്‍ന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നിട്ടില്ല.
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മനോഹരമായൊരു ചിത്രമായിരിക്കും കാളാമുണ്ടന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കലാ സംവിധാനം അജയന് അമ്പലത്തറ. മേക്കപ്പ് ലാല്‍ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് തിലകം. സ്റ്റില്‍സ് വിനയന് സി എസ്. പി ആര് ഒ എം കെ ഷെജിന്‍.
