Connect with us

അന്തിക്കവലയിലും കടവരാന്തയിലുമെല്ലാം പ്രസംഗിച്ച് നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവരൊക്കെ എവിടെ…!? അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന ‘ആദിവാസി’ ( ദി ബ്ലാക്ക് ഡെത്ത് ) എത്തുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് വാവ സുരേഷ്

Malayalam

അന്തിക്കവലയിലും കടവരാന്തയിലുമെല്ലാം പ്രസംഗിച്ച് നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവരൊക്കെ എവിടെ…!? അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന ‘ആദിവാസി’ ( ദി ബ്ലാക്ക് ഡെത്ത് ) എത്തുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് വാവ സുരേഷ്

അന്തിക്കവലയിലും കടവരാന്തയിലുമെല്ലാം പ്രസംഗിച്ച് നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവരൊക്കെ എവിടെ…!? അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന ‘ആദിവാസി’ ( ദി ബ്ലാക്ക് ഡെത്ത് ) എത്തുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് വാവ സുരേഷ്

‘ശ്യാമസുന്ദര കേരകേദാര ഭൂമി.., ജന ജീവിത ഫല ധാന്യസമ്പന്ന ഭൂമി…’ എന്താ അല്ലേ…, ഗാനങ്ങളിലും വരികളിലും നിറഞ്ഞ് നില്‍ക്കുന്ന സമ്പത്ത്അതിനെല്ലാം അപ്പുറത്തേയ്ക്ക് എന്താണ് ഇവിടെയുള്ളത്. കേരള്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പട്ടിണി മാറ്റാന്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ അന്നം മോഷ്ടിക്കേണ്ടി വരുന്ന ഭയാനക അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ടവര്‍ ഇന്നും ഈ ‘ഹൈടെക്ക്’ കേരളത്തിലുണ്ടെന്ന് പറഞ്ഞാല്‍ ആരുമൊന്ന് അത്ഭുതപ്പെട്ടു പോകും. ലോകം എന്നും അത്ഭുതങ്ങളുടെ കലവറ ആയതിനാല്‍ തന്നെ ഇതും ഭീതിജനകമായ മറ്റൊരു അത്ഭുതമാണ്.

അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തില്‍പ്പെട്ട മധു എന്ന യുവാവിനെ വിദ്യാസമ്പന്നരായ…, എല്ലാം കൊണ്ടും തികഞ്ഞവരാണെന്ന് സ്വയം കരുതുന്ന മലയാളി മറക്കാനിടയില്ല. ഒരു നേരത്തെ വിശപ്പടക്കാന്‍ അല്‍പം അരി മോഷ്ടിച്ചതാണ് കുറ്റം. കൂട്ടമായി ചേര്‍ന്ന് മധുവിനെ കെട്ടിയിട്ട് അടിച്ചു കൊന്നു. പോരാത്തതിനു വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. പരിഷ്‌കൃത സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തിന് ചേര്‍ന്ന പ്രവൃത്തിയല്ല ഇതെന്ന് പലരും വാ തോരാതെ പ്രസംഗിച്ചു.

അന്തിക്കവലയിലും കടവരാന്തയിലുമെല്ലാം പ്രസംഗിച്ച് നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ ആരെങ്കിലും, ഇന്ന് നമ്മുടെ സഹജീവികളായ ഇവരുടെ അവസ്ഥയെ കുറിച്ച് ഓര്‍ക്കാറുണ്ടോ. ഇല്ല.. എന്നത് തന്നെയാണ് ഉത്തരം. ഇവിടെ ആരാണ് കുറ്റക്കാര്‍, ആദിവാസി ഗോത്ര വര്‍ഗത്തില്‍പ്പെട്ട് അപരിഷ്‌കൃതരായി ഇന്നും വനാന്തരങ്ങളില്‍ പട്ടിണിയാലും കഷ്ടപ്പാടാലും കഴിഞ്ഞു കൂടുന്ന അവരെയാണോ, അതോ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാത്ത സര്‍ക്കാരിനെ ആണോ…, അതോ ഭ്രാന്തന്‍ ചിന്തകള്‍ അടിഞ്ഞു കൂടി മലിനമായ മനസുള്ള മനുഷ്യ വര്‍ഗത്തെയോ…? ആരെയാണ് നമ്മള്‍ കുറ്റപ്പെടുത്തേണ്ടത്. സ്വന്തം മനഃസാക്ഷിയോട് തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിച്ചു നോക്കൂ.., ആ ഉത്തരമാണ് ശരി.

എന്നാല്‍ സര്‍ക്കാര്‍ പോലും കയ്യൊഴിഞ്ഞപ്പോഴും മധുവിന്റെ കുടുംബത്തിന്റെ അവസ്ഥ.., അല്ലെങ്കില്‍ അവരുടെ ഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് വിളിച്ചോതുന്ന ചിത്രമായി ‘ആദിവാസി’ ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രം പുറത്തെത്തുകയാണ്. ചില സിനിമകള്‍ക്ക് ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെന്നെല്ലാം പറയുമ്പോലെ ഈ സിനിമയിലൂടെയങ്കിലും കുറച്ച് ആളുകളുടെ നീളുകളായുള്ള കഷ്ടപ്പാടുകള്‍ക്ക് അറുതി വരട്ടെ.

കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാവ സുരേഷ് പ്രകാശനം ചെയ്തിരുന്നു. തികഞ്ഞ സഹജീവി സ്‌നേഹിയായ വാവ സുരേഷ് തന്നെയാണ് വാവ സുരേഷ് തന്നെയാണ് ഇത് പ്രകാശനം ചെയ്യാന്‍ അനുയോജ്യനായ വ്യക്തി. ഏരിസിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ ചിത്രം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്നു.

‘മധു’വിന്റെ മുടുക ഗോത്ര ഭാഷയില്‍ വിശപ്പ് പ്രമേയമാക്കി യാണ് സിനിമ ഒരുക്കിട്ടുള്ളത്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മധുവിന്റെ കേസിന് അഭിഭാഷകനെ ചുമതലപ്പെടുത്തി നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ വി. നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിനായി മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നത്.

സമൂഹത്തിലെ സാധാരണ ആളുകളുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുന്ന സംവിധായകന്‍ വിജീഷ് മണിയെയും, നിര്‍മ്മാതാവ് ഡോ. സോഹന്‍ റോയിയെയും വാവസുരേഷ് അഭിനന്ദിച്ചു. ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top