Connect with us

പാമ്പ് പിടിത്തം ഷോ ആണോ?; “അഹം ബോധമില്ല” അഹങ്കാരം മാത്രം; ഇങ്ങനെയൊക്കെ ഈ അവസരത്തിൽ ചർച്ച ചെയ്യാമോ? ;പ്രാർത്ഥനയും വഴിപാടും ഫലം കാണുമ്പോൾ വാവ സുരേഷിനെ വിമർശിക്കുന്നവരും !

Malayalam

പാമ്പ് പിടിത്തം ഷോ ആണോ?; “അഹം ബോധമില്ല” അഹങ്കാരം മാത്രം; ഇങ്ങനെയൊക്കെ ഈ അവസരത്തിൽ ചർച്ച ചെയ്യാമോ? ;പ്രാർത്ഥനയും വഴിപാടും ഫലം കാണുമ്പോൾ വാവ സുരേഷിനെ വിമർശിക്കുന്നവരും !

പാമ്പ് പിടിത്തം ഷോ ആണോ?; “അഹം ബോധമില്ല” അഹങ്കാരം മാത്രം; ഇങ്ങനെയൊക്കെ ഈ അവസരത്തിൽ ചർച്ച ചെയ്യാമോ? ;പ്രാർത്ഥനയും വഴിപാടും ഫലം കാണുമ്പോൾ വാവ സുരേഷിനെ വിമർശിക്കുന്നവരും !

മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചുവരുന്നു എന്ന വാർത്ത ഏറെ ആശ്വാസമാണ് സാധാരണക്കാരായ നിരവധി ജനങ്ങൾക്ക് ഇടയിൽ ഉണ്ടാക്കുന്നത് . തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ടെന്നും ഡോ. ജയകുമാർ പറഞ്ഞു.

വാവ സുരേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർഥനകളും വഴിപാടുകളും നടത്തി ഒരു വലിയ സമൂഹം കാത്തിരുന്നിരുന്നു. ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയതിന്റെ രസീതുകൾ പലരും സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാൻ കോട്ടയത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും നിരന്തരം വിളിച്ചവരുമുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാൻ കുറിച്ചിയിലെ വീട്ടുടമയെയും സമീപവാസികളെയും വിളിച്ചവരും ഒട്ടേറെ.

എന്നാൽ ഈ അവസരത്തിൽ മറ്റുപല മീഡിയ കുറിപ്പുകളും കാണാൻ ഇടയായി.

വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് ‘ഒരാൾക്ക് ആ പണി അറിയാം’ എന്നു നാം പറയുക. വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണമെന്നും പറഞ്ഞു
അഡ്വക്കറ്റ് ആയ ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നത് .

എന്തുകൊണ്ടാണ് ശാസ്ത്രീയ രീതി വാവ സുരേഷ് അവലംബിക്കാത്തത് എന്ന് ചോദിക്കുമ്പോൾ പലരും പറയുന്നത്, “ഇമേജ് കുറയും, ഫാൻസിൻ്റെ എണ്ണം കുറയും എന്നൊക്കെയുള്ള തോന്നലാവാം” എന്നാണ്. സർക്കസ് കൂടാരത്തിൽ പോലും അവർ അവരുടെ സുരക്ഷയും കാഴ്ചക്കാരുടെ സുരക്ഷയും നോക്കാറുണ്ടെന്നു പറയുന്നവരും ഉണ്ട്.

എന്നാൽ ഇത്തരം കമെന്റുകൾക്കിടയിൽ , മറ്റുചിലക്ക് എതിർ അഭിപ്രായമുള്ളത്, ഒരു പാമ്പിനെ കണ്ടു ഭയന്ന് വിളിച്ചാൽ ഓടിയെത്തുന്നത് ഈ മനുഷ്യൻ മാത്രമാണ്.. ശാസ്ത്രീയ രീതിയൊന്നും ആ സമയത്ത് വിളിച്ചാൽ കിട്ടില്ല. എന്ന് പറയുന്നവരും ഉണ്ട്.

ഇതൊന്നും അല്ലാതെ ഒരുകൂട്ടരുടെ വാദം, ” ഈ സമയത്താണോ ഇതൊക്കെ പറയാൻ വരുന്നത്… ഒരാൾ അത്യാസന്ന നിലയിൽ കിടക്കുമ്പോൾ വേദോപതേശവും കൊണ്ടുവരരുത്… എന്ന്”

ശരിക്കും എന്താണ് എവിടെയാണ് പ്രശ്നം.
ബ്ലൈൻഡ് ആയി വാവ സുരേഷിനെ സപ്പോർട്ട് ചെയ്യാൻ സാധിക്കുമോ? എന്നതാണ് ഇവിടെ ചോദ്യം.

മാധ്യമ ചാനെൽ പരുപാടിയായ ജനകീയ കോടതിയിൽ ഒരിക്കൽ അരുൺ വാവ സുരേഷിനോട് പറഞ്ഞ വാക്കിതായിരുന്നു ….
“ഏതോ ഒരു മറവിൽ ഒളിഞ്ഞിരിക്കുന്ന ഒരു അണലിക്കോ മൂർക്കനോ വിട്ടുകൊടുക്കാനുള്ളതല്ല സുരേഷിന്റെ ജീവിതം”

ഇതിനു മറുപടിയായി ,” അതാണ് എന്റെ വിധിയെങ്കിൽ അത് ഞാൻ സന്തോഷത്തോടെ സ്വീകരിക്കും ” എന്ന് സുരേഷ് പറഞ്ഞു.

അപ്പോൾ ഇവിടെ ആർക്കാണ് പരാതി… എന്നാൽ മാനവികത മുൻനിർത്തി ചിന്തിക്കുമ്പോൾ ശാസ്ത്രീയ രീതികളെ കുറിച്ച് പറയുന്നവരെയും തെറ്റുപറയാനാകില്ല. ഈ അവസരത്തിൽ അതായത് പാമ്പ് കടിയേറ്റ ഈ അവസരത്തിൽ ആണ് ഉപദേശകർ വരുന്നത് എന്ന് പറയാൻ സാധിക്കില്ല. ജനകീയ കോടതി എന്ന പരുപാടിയിൽ വാവ സുരേഷിനെ പൂർണ്ണമായും എതിർത്തുകൊണ്ടുന്ന സംവാദം നടന്നിരുന്നു. അതിൽ പോലും സുരേഷ് അനുകൂലികളായിരുന്നു കൂടുതൽ പേരും.

കാഴ്ചക്കാരായി കണ്ടുനിൽക്കുന്നവരുടെ ജീവൻ അല്ല ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആയത്. അതിനെകുറിച്ച് എന്താണ് ഈ ഫാൻസുകാർക്ക് പറയാനുള്ളത്? അദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.. തീർച്ചയായും ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സുരേഷിനെ ഈ ഫാൻസുകാർ ഇനിയും ഈ സാഹസം ചെയ്യാൻ സപ്പോർട്ട് ചെയ്യുമോ? ഇനിയും നിങ്ങൾ പാമ്പിനെ അശാസ്ത്രീയമായി പിടിക്കാൻ പ്രോത്സാഹിക്കുമോ?

ഇനി ആരാണ് വാവ സുരേഷ്? വിഷപ്പാമ്പുകളെ ഏറ്റവും പേടിയോടെ മാത്രം കണ്ടിരുന്ന കാലത്തുനിന്ന് പാമ്പുകളെ സ്നേഹത്തോടെ നോക്കാൻ മലയാളിയെ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും വാവ സുരേഷ് എന്ന തിരുവന്തപുരം ശ്രീകാര്യം സ്വദേശി തന്നെയാണ്. ഏത് പാതിരാത്രിയിൽ വിളിച്ചാലും ഓടിയെത്തുന്ന മനുഷ്യൻ , സ്വന്തം വാഹനത്തിൽ, എല്ലാ ചെലവും സ്വയം വഹിച്ച്, സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഓടിയെത്തുന്ന സുരേഷ് മലയാളികളുടെ പ്രിയങ്കരനായി മാറിയതിൽ അതിശയമില്ല. പെട്രോൾ കാശ് പോലും കിട്ടാതെ, കൊടുത്താലും വാങ്ങാൻ നിൽക്കാതെ, പാമ്പിനെയും ചാക്കിലാക്കി സുരേഷ് പോകുമ്പോൾ ആപത്തൊന്നും വരുത്തരുതേ എന്ന് വീട്ടുകാർ പറഞ്ഞുപോകും .

വാവയുടെ പാമ്പുപിടിത്ത രീതികളെ കുറിച്ച് വിമർശിക്കുന്നവരും അദ്ദേഹത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്. ഇന്നത്തെ രീതിയിലുള്ള ആധുനിക പരിശീലനവും പാമ്പ് പിടിത്ത ഉപകരണങ്ങളും കേരളത്തിൽ എത്തുന്നതിനു മുൻപ് പതിനൊന്നാം വയസ്സിൽ വയൽ വരമ്പിൽ കണ്ട ചെറിയ മൂർഖൻ കുഞ്ഞിനെ കുപ്പിയിലാക്കി പാഠ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു തുടങ്ങിയ ആളാണ് വാവ സുരേഷ് . കറുത്ത ചാക്കിൽ പൊതിഞ്ഞ പിവിസി പൈപ്പും അറ്റം വളഞ്ഞ വടിയുമൊന്നും വാവ ഉപയോഗിച്ചിട്ടില്ല. കൈകൾകൊണ്ടു തന്നെയാണ് പാമ്പ് പിടിത്തം.

എന്നാൽ, കാലം മാറിയില്ലേ.. സ്വയരക്ഷയ്ക്ക് വേണ്ടി ഇനിയെങ്കിലും ഇത്തരം രീതികൾ അവസാനിപ്പിച്ച് ആധുനിക രീതികളിലേക്ക് വാവ മാറട്ടെ എന്ന പ്രതീക്ഷയാണ് മലയാളികളും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും. ഒരു നാടകനടൻ അരങ്ങിൽ മരിച്ചുവീഴാൻ ആഗ്രഹിക്കുന്ന പോലെ ഒരിക്കലും സുരേഷിനെ താരതമ്യപ്പെടുത്താനാകില്ല.. മരണം ചോദിച്ചു വേടിക്കൽ ആകരുത്… കാരണം വാവയെ നാട്ടുകാർക്ക് ആവശ്യമാണ്. മിണ്ടാപ്രാണികൾക്ക് അത്യാവശ്യമാണ്. നിങ്ങളുടെ അഭിപ്രായം തീർച്ചയായും പറയുക .

about vava suresh

More in Malayalam

Trending

Recent

To Top