Malayalam
സ്കൂളുകളില്‍ എല്ലാവരെയം ജയിപ്പിക്കുന്ന അവസ്ഥ മാറണം, കുട്ടികള്‍ മത്സരിച്ച് തന്നെ ജയിക്കണമെന്ന് വാസുദേവന്‍ നായര്‍
സ്കൂളുകളില്‍ എല്ലാവരെയം ജയിപ്പിക്കുന്ന അവസ്ഥ മാറണം, കുട്ടികള്‍ മത്സരിച്ച് തന്നെ ജയിക്കണമെന്ന് വാസുദേവന്‍ നായര്‍
Published on

സ്കൂളുകളില്‍ എല്ലാവരെയം ജയിപ്പിക്കുന്ന അവസ്ഥ മാറണമെന്ന് എംടി വാസുദേവന്‍ നായര്‍. അറിവിന്റെ ലോകത്തേക്ക് കടക്കുമ്പോള്‍ കുട്ടികള്‍ മത്സരിച്ച് തന്നെ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പത്താം വാര്ഷികമലയാള വാരാഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാരിന്റെ കേരള ജ്യോതി അവാര്‍ഡിനര്‍ഹനായ എംടി വാസുദേവന്‍നായരെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ അനില്‍ വള്ളത്തോള്‍ ഉപഹാരം നല്കി ആദരിച്ചു. ഓങ്കോളജിസ്റ്റും ഫിലാഡല്‍ഫിയ തോമസ് ജഫേഴ്സണ്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. എംവി പിള്ള പ്രഭാഷണം നടത്തി.
വിവര്ത്തകന് കെഎസ് വെങ്കിടാചലം, വിദ്യാര്‍ഥി യൂണിയന് ജനറല്‍ സെക്രട്ടറി പിസി ശ്രുജിത്ത്, ഡോ സി. ഗണേഷ്, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ അഫ്സല് എന്നിവര്‍ പ്രസംഗിച്ചു.
വ്യാഴാഴ്ച രാവിലെ പത്തിന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറില്‍ ഡോ. സുനില്‍ പി ഇളയിടം, ഡോ. പി സോമന്, ഡോ. എംഡി രാധിക, അശോകന് ചരുവില്‍ എന്നിവര്‍ പ്രഭാഷണം നടത്തുമെന്നാണ് വിവരം.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...