Malayalam
ചിലര്‍ ചിലത് പറയുന്നത്, ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും, അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും; ജിഷിന്റെ പുതിയ പോസ്റ്റ്
ചിലര്‍ ചിലത് പറയുന്നത്, ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും, അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും; ജിഷിന്റെ പുതിയ പോസ്റ്റ്
വില്ലനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു നടൻ ജിഷിൻ മോഹൻ. സോഷ്യല്‍ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്
നിങ്ങള്‍ ടോക്‌സിക്ക് ആകുന്നത് വരെ ഞാന്‍ മാന്യനായ വ്യക്തിയാണ് എന്ന കുറിപ്പോടെ തന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍. ഒപ്പം ചിലര്‍ ചിലത് പറയുന്നത് , ചിലര്‍ക്ക് ചിലരോടുള്ളത് ആണെന്ന് തോന്നും . അത് മറ്റു ചിലര്‍ ചിലരോട് പറഞ്ഞ് ചിലച്ചു കൊണ്ടേയിരിക്കും. ഇങ്ങനെ ചിലക്കാന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ. ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം.. ‘ചെലക്കാണ്ട് പോടേയ് ‘ എന്ന്’ എന്നും കുറിച്ചിട്ടുണ്ട് ജിഷിന്‍.
കഴിഞ്ഞ ദിവസം ജിഷിന്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി മാറിയിരുന്നു. ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്ന് പോകില്ലെന്നും കരഞ്ഞ് പോകില്ലെന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂവെന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും.’ എന്നാണ് തന്റെ ഒരു ചിത്രം കൂടി പങ്കുവെച്ച് ജിഷിന്‍ കുറിച്ചത്. പിന്നാലെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
നടി വരദയാണ് ജിഷിന്റെ ഭാര്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിഷിനും വരദയും പിരിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയും മാധ്യമ വാര്‍ത്തകളും പറയുന്നത്. ജിഷിനും വരദയും ഇപ്പോള്‍ അകന്നാണ് കഴിയുന്നതെന്നും കുട്ടിയും വരദയും തന്റെ കുടുംബത്തിനൊപ്പമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. വാര്‍ത്തകളോട് ജിഷിനും വരദയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
