കഴിഞ്ഞ ദിവസമായിരുന്നു നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ച് വന്‍ ആഘോഷമായി നടന്നത്. ഹോളിവുഡില്‍ നിന്നു വരെ വന്‍ താരനിരയാണ് പരിപാടിയ്ക്കെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വരുണ്‍ ധവാന്റെ ഒരു ഡാന്‍സ് വിഡിയോ ആണ്.
അമേരിക്കന്‍ സൂപ്പര്‍മോഡലായ ജിജി ഹാഡിഡിനെ സ്റ്റേജിലേയ്ക്ക് വിളിച്ച് കയറ്റി, കയ്യില്‍ എടുത്തുയര്‍ത്തുന്നതാണ് വിഡിയോയില്‍ ഉള്ളത്. കൂടാതെ ജിജിയുടെ കവിളില്‍ താരം ചുംബിക്കുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ പുറത്തുവന്നതിനു പിന്നാലെ വരുണ്‍ ധവാനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.
അനുവാദം ചോദിക്കാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ചുംബിച്ചത് എന്നായിരുന്നു ആരോപണം. അപ്രതീക്ഷിതമായി ഉമ്മവെച്ചത് ജിജിയെ വല്ലാതെയാക്കിയെന്നും ഒരു വിഭാഗം കണ്ടെത്തി. ഇതോടെ വരുണ്‍ ധവാനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
ജിജിയെ പോലുള്ള സൂപ്പര്മോഡലിനുപോലും ഇവിടെ രക്ഷയില്ല എന്ന തരത്തിലായിരുന്നു വിമര്‍ശനം. വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി വരുണ്‍ ധവാന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്ലാന്‍ ചെയ്താണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു താരം ട്വിറ്ററിലൂടെ പറഞ്ഞത്. ഇതോടെ വരുണിനെ പിന്തുണച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...