Social Media
ഓട്ടോയിൽ യാത്ര ചെയ്ത് കീർത്തി സുരേഷും വരുൺ ധവാനും; വീഡിയോ വൈറൽ
ഓട്ടോയിൽ യാത്ര ചെയ്ത് കീർത്തി സുരേഷും വരുൺ ധവാനും; വീഡിയോ വൈറൽ
മുംബൈ തെരുവുകളിലൂടെ ഓട്ടോയിൽ യാത്ര ചെയ്ത് തെന്നിന്ത്യൻ താരം കീർത്തി സുരേഷും ബോളിവുഡ് താരം വരുൺ ധവാനും. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
ബോളിവുഡിൽ വരുൺ ധവാന്റെ നായികയായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് കീർത്തി ഇപ്പോൾ. വിജയ്- അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തെരി’ സിനിമയുടെ റീമേക്ക് ആണ് വരുൺ ധവാൻ- കീർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ സിനിമ.
ഇപ്പോൾ മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് കീർത്തി. അതിന്റെ ഭാഗമായാണ് രണ്ട് താരങ്ങളും ഇപ്പോൾ ഓട്ടോയിൽ യാത്ര ചെയ്തത്. വി. ഡി 18 എന്നാണ് ഇപ്പോൾ താത്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് വി. ഡി 18 ന്റെ സംവിധായകൻ. ചിത്രം അടുത്ത വർഷം മെയ് മാസം തിയേറ്ററുകളിലെത്തും.
രണ്ടു താരങ്ങളെയും പൊതു നിരത്തിൽ കണ്ടതോടുകൂടി ആരാധകർ നിമിഷങ്ങൾക്കുള്ളിൽ തടിച്ചുകൂടി. സിനിമയുടെ പ്രചരണാർത്ഥമാണ് താരങ്ങളുടെ ഓട്ടോ യാത്ര എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നത്.