Connect with us

അറയ്ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി; ‘വല്യേട്ടൻ’ പുതിയ പോസ്റ്റർ വൈറൽ‌

Movies

അറയ്ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി; ‘വല്യേട്ടൻ’ പുതിയ പോസ്റ്റർ വൈറൽ‌

അറയ്ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി; ‘വല്യേട്ടൻ’ പുതിയ പോസ്റ്റർ വൈറൽ‌

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 2000ൽ പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വല്യേട്ടൻ. അറയ്‌ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ പുറത്തെത്തിയ ചിത്രം 4K ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ ദൃശ്യമികവോടെയാണ് പുറത്തെത്തുന്നത്. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ അമ്പലക്കരയും ചേർന്നു നിർമിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, എൻ.എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ​

ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി. സംഗീതം- രാജാമണി. ചായാഗ്രഹണം-രവിവർമ്മൻ. എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ചിത്രം സെപ്റ്റംബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർ ജോസ്.

മോഹൻലാലിന്റെ നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ.2000-ത്തിൽ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടൻ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.

Continue Reading
You may also like...

More in Movies

Trending

Recent

To Top