Movies
ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് സെപ്റ്റംബർ അഞ്ചിന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം!; വൈറലായി കുറിപ്പ്
ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് സെപ്റ്റംബർ അഞ്ചിന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം!; വൈറലായി കുറിപ്പ്
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
ഇന്ന് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗോട്ട് പുറത്തെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് ചിത്രം. എന്നാൽ ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് സെപ്റ്റംബർ അഞ്ചിന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം പുറത്തിറക്കിയ കുറിപ്പ് വൈറലായി മാറുകയാണ്.
ചെന്നൈയിലെ പാർക്ക് ക്വിക്ക് എന്ന സ്ഥാപനമാണ് താരത്തിനുള്ള ആദരസൂചകമായി ഗോട്ട് റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ചത്. ആക്‌ഷൻ മൂഡിലുള്ള ചിത്രത്തിന്റെ ട്രെയിലർ മിനിറ്റുകൾക്കകം തന്നെ 2 മില്യണിലധികം പ്രേക്ഷകർ കണ്ടത് അണിയറപ്രവർത്തകരെ പോലും ഞെട്ടിച്ചിരു്നനു. ഗോട്ടിന്റെ കഥ സാങ്കൽപ്പികമാണ്. ഞങ്ങൾ അത് യാഥാർത്ഥ്യത്തോട് അടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
റോ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്‌എടിഎസ് എന്ന തീ വ്രവാദ വിരുദ്ധ സ്ക്വാഡിനെ ചുറ്റിപ്പറ്റിയുള്ളതാണ് ദി ഗോട്ട് എന്നാണ് ചിത്രത്തിന്റെ സംവിധാകൻ വെങ്കട്ട് പ്രഭു ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ച് പറഞ്ഞത്.
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്.
അതേസമയം, കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.