Connect with us

ആ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വടിവേലുവിനെ!; ഒടുവില്‍ വിജയ് നായകനായി എത്തിയത് ഇങ്ങനെ!

News

ആ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വടിവേലുവിനെ!; ഒടുവില്‍ വിജയ് നായകനായി എത്തിയത് ഇങ്ങനെ!

ആ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വടിവേലുവിനെ!; ഒടുവില്‍ വിജയ് നായകനായി എത്തിയത് ഇങ്ങനെ!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാരിസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രം പൊങ്കല്‍ റിലീസായി എത്തുമെന്നാണ് ഒടുവിലെത്തിയ വിവരം.

ഇപ്പോഴിതാ തമിഴകത്തെ ഹാസ്യ സാമ്രാട്ട് ആയ വടിവേലു എന്ന നടനു പകരം ഇളയദളപതി വിജയ് നായകനായി എത്തിയ ഒരു കഥ പങ്കുവെക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. പുതുമുഖ സംവിധായകനായ ഏഴില്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ വടിവേലുവിനെ നായകനാക്കാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചത്. ഏഴില്‍ ഒരുക്കിയ പ്രണയകഥയുമായി ഒരുപാട് നായകന്മാരെ അവര്‍ സമീപിച്ചെങ്കിലും എല്ലാവരും തിരസ്‌കരിച്ചതോടെ ഒടുവില്‍ വിജയിനെ സമീപിക്കുകയായിരുന്നു.

വിജയ് നായകനായ ചിത്രം ചരിത്രവിജയമായി മാറുകയായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ‘തുള്ളാതെ മനവും തുള്ളും’ ആണ് ആ വിജയ ചിത്രം. എസ് ഏഴില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിമ്രാന്‍ ആയിരുന്നു വിജയുടെ നായിക ആയി എത്തിയത്. മണിവര്‍ണ്ണന്‍, വായപുരി, ദാമു എന്നിവരായിരുന്നു മറ്റ് ശ്രദ്ധേയമായ താരങ്ങള്‍.

തമിഴ് നഗരത്തില്‍ മാത്രമല്ല കേരളത്തിലെയും വമ്പന്‍ വിജയമായി മാറിയ ചിത്രം 200 ദിവസത്തിലധികം പ്രദര്‍ശനം തുടരുകയും ചെയ്തു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷം മറ്റു പല നായകന്മാരെയും അന്വേഷിച്ച് ലഭിക്കാതെ വന്നപ്പോള്‍ സംവിധായകന്‍ സമീപിച്ചത് വടിവേലുവിനെ ആയിരുന്നു.

കഥ കേട്ട് ഇഷ്ടപ്പെട്ടുവെങ്കിലും താന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ നന്നാകുമോ എന്ന ആശങ്ക വടിവേലുവിനുണ്ടായിരുന്നു. അതുകൊണ്ട് ആറുമാസത്തിനകം ചിത്രത്തിനു മറ്റൊരു നായകനെയും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും നായകനാകാം എന്ന് വടിവേലു ഉറപ്പ് നല്‍കി സംവിധായകനെ തിരിച്ചയക്കുകയായിരുന്നു.

അങ്ങനെയാണ് വിജയ് ഈ ചിത്രം ഏറ്റെടുക്കുന്നതും ഈ ചിത്രം വിജയുടെയും സിമ്രാന്റെയും അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് ആവുകയും ചെയ്തത്. സൂപ്പര്‍ ഗുഡ് ഫിലിംസ് ഏറ്റെടുത്ത ഈ ചിത്രം വലിയ വിജയമായിരുന്നു നേടിയെടുത്തത്. ഇന്നും ഈ ചിത്രവും ഇതിലെ ഗാനങ്ങളും പ്രേക്ഷക മനസിലുണ്ട്. വിജയുടെ ജീവിതത്തിലെ വലിയൊരു കരിയര്‍ ബ്രേക്ക് കൂടിയായിരുന്നു ഈ ചിത്രം.

More in News

Trending

Recent

To Top