News
പ്രതീക്ഷയിലെ ദീപാവലി ആഘോഷം പകര്‍ത്താനെത്തിയ മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍
പ്രതീക്ഷയിലെ ദീപാവലി ആഘോഷം പകര്‍ത്താനെത്തിയ മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍
മാധ്യമങ്ങളില്‍ നിന്ന് എപ്പോഴും അകലം പാലിക്കുന്ന താരമാണ് ജയ ബച്ചന്‍. തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ചില മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിലാണ് നടി പ്രതികരിക്കാറുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയുമായിരുന്നു.
ഇപ്പോഴിതാ വീണ്ടും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. അമിതാഭ് ബച്ചന്റ വസതിയായ പ്രതീക്ഷയിലെ ദീപാവലി ആഘോഷം പകര്‍ത്തുന്നതിനായി വീടിന് പുറത്തെത്തിയ മാധ്യമങ്ങള്‍ക്ക് നേരെയാണ് നടി പ്രകോപിതയായത്.
കാമറ ഓഫ് ചെയ്യാന്‍ പറയുന്നതിന്റേയും വീടിന് പുറത്തെത്തി ദേഷ്യത്തോടെ സംസാരിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കൂടാതെ അവരെ വെറുതെ വിടാനും ആരാധകര്‍ പറയുന്നുണ്ട്.
മുംബൈയിലെ പ്രതീക്ഷയില്‍വച്ചായിരുന്നു ഇക്കുറി ബച്ചന്‍ കുടുംബം ദീപാവലി ആഘോഷിച്ചത്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി ചെറുമക്കളായ ആരാധ്യ, നവ്യ നവേലി നന്ദ എന്നിവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
