Connect with us

ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്; കങ്കണ റണാവത്ത്

News

ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്; കങ്കണ റണാവത്ത്

ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്; കങ്കണ റണാവത്ത്

വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടുന്ന താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശര്ദ്ധിക്കപ്പെടുന്നതും.

ഇപ്പോഴിതാ ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവളാണെന്ന് പറയുകയാണ് കങ്കണ. ഒരു സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് നേര്‍ത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങള്‍ പണ്ട് വിവാദമായിരുന്നു. 2021ല്‍ ഒരു സിനിമയുടെ പ്രൊമോഷന്‍ സമയത്ത് കങ്കണ ഇതേ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ഇപ്പോള്‍ അതേ വസ്ത്രങ്ങള്‍ ധരിച്ച് വിമര്‍ശകര്‍ക്ക് മറുപടി പറയുകയാണ് താരം. ‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഏതു വസ്ത്രം ധരിക്കണമെന്നതില്‍ അവസാനത്തെ തീരുമാനം എടുക്കേണ്ടതും അവളാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടണ്ടതില്ല’ എന്ന കുറിപ്പോടെയാണ് കങ്കണ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. നേര്‍ത്ത വെള്ള ടോപ്പും പാന്റ്‌സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റ് ആണ് ചര്‍ച്ചയായി മാറുന്നത്. തന്റെ ബോളിവുഡ് സുഹൃത്തക്കളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണെന്ന് കങ്കണ പോസ്റ്റില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി എത്തുന്ന സേവ്യര്‍ എന്ന പ്രൊഫൈലിലെ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

‘ഈ വര്‍ഷം ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു’ എന്നാണ് പോസ്റ്റ്. ‘ഈ വര്‍ഷം അവസാനിക്കുമ്പോള്‍ എന്റെ ബോളിവുഡ് സുഹൃത്തുക്കളോട് ഇതുപോലെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്ത് കങ്കണ കുറിച്ചത്.

മറ്റ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ നിരന്തരം രംഗത്തെത്താറുണ്ട്. ആലിയ ഭട്ട്, മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ക്കെതിരെ കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ടിന്റെ ‘ഗംഗുഭായ് കത്യവാടി’ എന്ന സിനിമ റിലീസിന് മുമ്പ് 400 കോടി ചാരമാകും എന്നാണ് കങ്കണ പറഞ്ഞത്.

More in News

Trending

Recent

To Top