Connect with us

“ഉയരെ ” അവർക്കൊപ്പമാണ് ; പരാജയത്തിലും വിജയത്തിലേക്കുള്ള വഴിയേ കുതിക്കുന്നവർക്കൊപ്പം ! -ഇത് തീർച്ചയായും പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രം

Malayalam Articles

“ഉയരെ ” അവർക്കൊപ്പമാണ് ; പരാജയത്തിലും വിജയത്തിലേക്കുള്ള വഴിയേ കുതിക്കുന്നവർക്കൊപ്പം ! -ഇത് തീർച്ചയായും പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രം

“ഉയരെ ” അവർക്കൊപ്പമാണ് ; പരാജയത്തിലും വിജയത്തിലേക്കുള്ള വഴിയേ കുതിക്കുന്നവർക്കൊപ്പം ! -ഇത് തീർച്ചയായും പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രം

മനു അശോകൻ സംവിധാനം നിർവഹിച്ച് പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദർശന വേദികളിൽ എല്ലാം തന്നെ മികച്ച പ്രതികരണങ്ങളുമായി ആണ് ചിത്രം മുന്നേറുന്നത് .

പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് ‘ഉയരെ ‘ എന്ന ചിത്രം .സ്ത്രീകളും പെൺകുട്ടികളും പുരുഷന്മാരും ആൺകുട്ടികളും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒട്ടനവധി ഘടകങ്ങളാണ് ഉയരെ എന്ന ചിത്രത്തിൽ ഉള്ളത് .

ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെൺകുട്ടിയെയാണ് സിനിമയിൽ പാർവതിഎത്തുന്നത്. അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.

കഴിഞ്ഞ ദിവസം ഉയരെ ടീമും ഹെൽത്ത് ഡിപ്പാർട്ടുമെന്റും ചേർന്ന് സർക്കാർ ഹോമിലെ പെൺകുട്ടികൾക്ക് ഉയരെയുടെ പ്രത്യേക പ്രദര്ശനം നടത്തിയിരുന്നു .ചിത്രം കണ്ടിറങ്ങിയ കുട്ടികൾക്ക് പല ചോദ്യങ്ങളും സംശയങ്ങളുമാണ് ഉണ്ടായിരുന്നത് .അതിനെ പറ്റി എസ് ക്യൂബിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ രഥീനാ ഷെർഷാദിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ആണ് .

“ഉയരെയിലെ പല്ലവിയെ പോലെ ചെറിയ പ്രായത്തിൽ ഒരു അഭിനേത്രിയാവണം എന്ന ലക്ഷ്യത്തോടെയാണോ പാർവതി ചേച്ചി ഈ ഉയരങ്ങളിൽ എത്തിയത് ?”

ചോദ്യം പതിനാലോ പതിനാറോ വയസുള്ള പെൺകുട്ടിയുടേതാണ് . ഇന്നലെ ആരോഗ്യ സാമൂഹ്യനീതി വകുപ്പിന്റെ
“സധൈര്യം മുന്നോട്ട്” എന്ന പരിപാടിയുടെ ഭാഗമായി ഉയരെയുടെ പ്രദർശനം കഴിഞ്ഞപ്പോഴാണ് ഈ ചോദ്യം .സർക്കാർ ഹോമിൽ കഴിയുന്ന ,ജീവിതത്തിൽ പല തരത്തിലുള്ള വിഷമനുഭവങ്ങളിൽ കൂടെ കടന്നു പോകേണ്ടി വന്ന ഒരു പറ്റം പെൺകുട്ടികളായിരുന്നു കാഴ്ചക്കാർ .


ഇന്നലെ ഉയരെ അവർക്കൊപ്പം കണ്ടു ,
പലവട്ടം കണ്ടതാണ് . പക്ഷെ ഇന്നലെത്തെ ആ ഷോ ഒരനുഭവമായിരുന്നു .
സിനിമയുടെ ടൈറ്റിൽസ്‌ തുടങ്ങിയത് മുതൽ ആരംഭിച്ച കൈയടികൾ . താങ്ക്സ് കാർഡിലെ മമ്മൂട്ടിക്കും മഞ്ജു വാര്യർക്കും സത്യൻ അന്തിക്കാടിനും കൈയടിച്ചു കൊണ്ടവർ തുടങ്ങി ,പിന്നീടങ്ങോട്ട് തിരിച്ചറിഞ്ഞ ഓരോ പേരുകൾക്കും കൈയടികൾ . സിനിമ തുടങ്ങി ആസിഫും പാർവതിയും ടോവിനോയും സ്‌ക്രീനിൽ വന്നപ്പോൾ അവർ ആർപ്പ് വിളിച്ചു , നിലക്കാത്ത കൈയടികൾ !! ഓരോ വരികളും ദൃശ്യങ്ങളും അവർ എത്രമാത്രം ആസ്വദിച്ചാണ് കാണുന്നത് എന്നത് വലിയ കൗതുകമായിരുന്നു .
ഗോവിന്ദിന്റേയും പല്ലവിയുടെയും പ്രണയം ആസ്വദിച്ച് കുഞ്ഞു വിമാനങ്ങൾ പറക്കുന്നത് സ്‌ക്രീനിൽ കൗതുകത്തോടെ നോക്കിയിരുന്ന അവർക്ക് മുന്നിലേക്ക് ആക്രമണത്തിനിരയായ പല്ലവി വന്നപ്പോൾ തീയേറ്റർ മൂടിയ നിശബ്ദദയിലും എവിടെയോ ആരുടെയൊക്കെയോ തേങ്ങലുകൾ കേൾക്കാമായിരുന്നു .
“എനിക്ക് ഞാനാവണം , നീയാഗ്രഹിക്കുന്ന ഞാനല്ല
ഞാനാഗ്രഹിക്കുന്ന ഞാൻ ! ”
പല്ലവിയുടെ ആ വാക്കുകൾക്ക് കൂറ്റൻ കയ്യടികളായിരുന്നു തീയേറ്ററിൽ . ഒരു പക്ഷെ ആ പെൺകുട്ടികൾ ഒന്നടങ്കം നമ്മളോട് പറയാൻ ആഗ്രഹിക്കുന്നതും അതാവണം .

സിനിമ കഴിഞ്ഞുള്ള അവരുടെ ചോദ്യങ്ങൾ ക്കു ഞങ്ങൾക്ക് പക്ഷെ കൈയ്യടിക്കേണ്ടി വന്നു . “എന്താണ് ഉയരെ “, ” ഉയരെയിലെ അനുഭങ്ങൾ പങ്കു വെക്കൂ “എന്ന സ്ഥിരം ചോദ്യം കേട്ട് മടുത്ത അണിയറ പ്രവർത്തകരെ ചോദ്യങ്ങൾ ചോദിച്ചു അവർ ഞെട്ടിച്ചു .
ഒടുക്കം ഒരു മിടുക്കി പറഞ്ഞു ,
” പല്ലവി പൈലറ്റ് ആവണം എന്ന് ആഗ്രഹിച്ച പോലെ ഞങ്ങൾക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ട് , ഞങ്ങൾ അത് നേടും . ഉയരെ എത്തും !”

അവർ ഉയരങ്ങളിൽ എത്തട്ടെ , “ഉയരെ ” അവർക്കൊപ്പമാണ് ; പരാജയത്തിലും വിജയത്തിലേക്കുള്ള വഴിയേ കുതിക്കുന്നവർക്കൊപ്പം !

uyare movie facebook post by ratheena sharshad

More in Malayalam Articles

Trending

Recent

To Top