Malayalam
കൊറോണ; ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു
കൊറോണ; ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു
Published on
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. കൊറോണ പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിലാണ് ഉത്തരയുടെ വിവാഹം മാറ്റിവെച്ചത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരൻ. ഇരുവരുടെയും വിവാഹം ആഗസ്റ്റിലേക്ക് മാറ്റുകയാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
നേരത്തെ നിശ്ചയിച്ച തിയതില്‍ അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്നും സാഹചര്യങ്ങള്‍ ശാന്തമായ ശേഷം ആഘോഷപരിപാടികള്‍ ആലോചിക്കുമെന്നും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. എന്നാലിപ്പോള്‍ ആ തീരുമാനവും മാറ്റിയിരിക്കുകയാണ്. വിവാഹം ആഗസ്റ്റിലേക്ക് മാറ്റുകയാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു
uthra unni
Continue Reading
You may also like...
Related Topics:uthara unni
