Connect with us

കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചു; വ്യാജ വാർത്ത പ്രചരിപ്പിച്ച സമീറിനെ പോലീസ് പൊക്കി

Malayalam

കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചു; വ്യാജ വാർത്ത പ്രചരിപ്പിച്ച സമീറിനെ പോലീസ് പൊക്കി

കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചു; വ്യാജ വാർത്ത പ്രചരിപ്പിച്ച സമീറിനെ പോലീസ് പൊക്കി

കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചുവെന്ന് വ്യാജ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെ‍യർ അസോസിയേഷൻ പ്രസിഡന്‍റ് വിമൽ കുമാ‍റാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉൾപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിച്ചത്.

ഇപ്പോൾ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് സംബന്ധിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ വിശദീകരണം നൽകിയിട്ടുണ്ട്.

പോസ്റ്റ് ചുവടെ :

കോവിഡ് 19: വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

കോവിഡ് 19 വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർ​ഗോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്നയാളാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്തകൾ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനക്കിടയിൽ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുന്നതാണ്.

mohanlal

More in Malayalam

Trending

Recent

To Top