News
ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു
ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു
സംഗീത ഇതിഹാസവും പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു. അദ്ദേഹത്തിന് 55 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ അര്‍ബുദത്തിനുള്ള ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന് നിലനിര്‍ത്തിയിരുന്നത്. വൈകിട്ട് 3.45ഓടെയായിരുന്നു മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു.
രാജ്യത്തിന് തന്നെ തീരാനഷ്ടമാണ് ഉസ്താദ് റാഷിദ് ഖാന്റെ വിയോഗമെന്ന് മമത പറഞ്ഞു. ഉസ്താദിന്റെ വിയോഗം തന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മരണം തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും മമത പറഞ്ഞു.
രാംപൂര്സഹസ്വാന് ഗരാനയുടെ ഭാഗമാണ് റാഷിദ് ഖാന്. ഗരാന സ്ഥാപകനായ ഇനായത്ത് ഹുസൈന് ഖാന്റെ കൊച്ചുമകനാണ് റാഷിദ് ഖാന്. സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കും.
ബുധനാഴ്ച്ചയാണ് സംസ്കാരം. ഗണ്‍ സല്യൂട്ടും അദ്ദേഹത്തിനായി നല്‍കും. മൃതദേഹം ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രബീന്ദ്ര സദനിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകുമെന്ന് മമത ബാനര്‍ജി അറിയിച്ചു.
