Connect with us

പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; വിചാരിച്ചതുപോലെ നടന്നില്ല; അവസാനം സുരേഷേട്ടന്റെ ആ തീരുമാനം; ആരാധകരെ ഞെട്ടിച്ച് ജയറാമിന്റെ വാക്കുകൾ!!!

Malayalam

പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; വിചാരിച്ചതുപോലെ നടന്നില്ല; അവസാനം സുരേഷേട്ടന്റെ ആ തീരുമാനം; ആരാധകരെ ഞെട്ടിച്ച് ജയറാമിന്റെ വാക്കുകൾ!!!

പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; വിചാരിച്ചതുപോലെ നടന്നില്ല; അവസാനം സുരേഷേട്ടന്റെ ആ തീരുമാനം; ആരാധകരെ ഞെട്ടിച്ച് ജയറാമിന്റെ വാക്കുകൾ!!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും. പാര്‍വതി സിനിമകളിലൊന്നും സജീവമല്ലെങ്കിലും ജയറാം സിനിമകളിലെല്ലാം സജീവമാണ്.

പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്. ഏറെ നാളുകളായി മലയാള സിനിമാ രംഗത്ത് നിന്നും മാറി നിന്നിരുന്ന നടൻ മിഥുൻ മാനുവൽ ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തുകയാണ് ജയറാം.

എന്നാലിപ്പോൾ റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.  കരിയറിലെ തന്റെ സുവർണകാലത്തെക്കുറിച്ച് മനസുതുറക്കുകയാണ് താരം. സമ്മർ ഇൻ ബത്ലേഹമിലെ കാസ്റ്റിംഗിൽ വന്ന മാറ്റത്തെക്കുറിച്ച് ജയറാം സംസാരിച്ചു. ‘സിനിമ ആദ്യം എന്നെയും പ്രഭുവിനെയും വെച്ച് തമിഴിൽ ചെയ്യാനിരുന്നത്.

സുരേഷ് ഗോപിയുടെ വേഷമായിരുന്നു പ്രഭുവിന്. ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞു. പാട്ട് ഷൂട്ട് ചെയ്തു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മുമ്പോട്ട് പോകാൻ പറ്റാതായപ്പോൾ ഷൂട്ടിംഗ് നിർത്തേണ്ടി വന്നു. ഇത് നമുക്ക് പെട്ടെന്ന് മലയാളത്തിൽ ചെയ്താൽ എങ്ങനെയിരിക്കുമെന്ന് സിബി ചോദിച്ചു’. ‘അങ്ങനെ മലയാളത്തിൽ ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി ചെയ്ത വേഷം ഞാനും എന്റെ വേഷം ബിജു മേനോനും നൽകാനായിരുന്നു തീരുമാനം. അപ്പോൾ ഞാൻ ചാ‌ടി വീണു.

എനിക്ക് ഈ വേഷം മതിയെന്ന് പറഞ്ഞു. അതാണ് പ്രധാനമെന്ന് പറഞ്ഞെങ്കിലും ഈ വേഷം മതിയെന്ന് ഞാൻ. എന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് അഞ്ച് പെൺകുട്ടികളു‌ടെ കൂടെയുള്ള പാട്ടായിരുന്നു. അതെന്റെ കൈയിൽ നിന്ന് പോകും. അങ്ങനെ സുരേഷേട്ടനോട് ചോദിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു എന്നും താരം പറഞ്ഞു.

അങ്ങനെ അഞ്ച് പെൺകുട്ടികളുമായുള്ള പാട്ട് റെക്കോഡ് ചെയ്ത് ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ട് ഹിറ്റാകുമെന്ന് അറിയാമായിരുന്നു,’. കൺഫ്യൂഷൻ തീർക്കണമേ എന്ന ഈ ഗാനരംഗത്തിന്റെ അവസാന ഭാഗം സിനിമയിൽ കാണുന്നത് പോലെ ആയിരുന്നില്ലെന്നും ജയറാം പറഞ്ഞു. പെൺകുട്ടികളോരുത്തരായി എന്റെ വസ്ത്രങ്ങൾ അഴിക്കും. അവസാനം അണ്ടർവെയറിന്റെ വള്ളി മഞ്ജു വന്ന് അഴിക്കും. പിന്നെ അത് വേണ്ടെന്ന് വെച്ചു.

തന്നെ പൊക്കിക്കൊണ്ട് പോകുന്നതാക്കി സീൻ മാറ്റിയെന്നും ജയറാം വ്യക്തമാക്കി. തന്റെ കുടുംബ വിശേഷങ്ങളും ജയറാം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. മക്കൾ രണ്ട് പേരും വിവാഹിതരാകാൻ പോകുന്നതിനെക്കുറിച്ചും ജയറാം സംസാരിച്ചു. മക്കൾക്ക് വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. രണ്ട് പേരുടെയും കല്യാണമായി. ഇനി വേണം ഞങ്ങൾക്ക് രണ്ടാമത് പ്രണയിക്കാൻ. ആദ്യത്തെ പ്രണയം കഴിഞ്ഞ് അമ്പത് വയസ് കഴിഞ്ഞ് ഒരു പ്രണയമുണ്ട് എന്ന് ജയറാം പറയുന്നു.

പിള്ളേര് രണ്ട് പേരും കല്യാണം കഴിഞ്ഞ് പോയിട്ട് വേണം അത് തുടങ്ങാനെന്നും ജയറാം തമാശയോടെ പറഞ്ഞു. അടുത്തി‌ടെയാണ് ജയറാമിന്റെ മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. നവനീത് എന്നാണ് മാളവികയുടെ വരന്റെ പേര്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം ജയറാം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എബ്രഹാം ഒസ്ലർ. തുടരെ പരാജയ സിനിമകൾ വന്നതോടെയാണ് മാറി നിൽക്കാൻ നടൻ തീരുമാനിക്കുന്നത്. ജയറാമിന് ഒരു തിരിച്ച് വരവ് സാധ്യമല്ലെന്ന് പലരും വിധിയെഴുതി. എന്നാൽ ജയറാം സിനിമകളുടെ പ്രേക്ഷകർക്ക് നടനോടുള്ള ആരാധനയ്ക്ക് അന്നും ഇന്നും മാറ്റം വന്നി‌ട്ടില്ല. ഒരു കാലത്ത് അത്രമാത്രം ഹിറ്റ് സിനിമകളിൽ ജയറാം നായകനായെത്തിയിട്ടുണ്ട്.

എബ്രഹാം ഒസ്ലറിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും നടന്റേത് എന്നാണ് ആരാധകർ പറയുന്നത്. ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ഒരു ചിത്രമായിരിക്കുമെന്നാണ് വിവരങ്ങൾ. അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

താരത്തിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ,    ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം- മിഥുൻ മുകുന്ദ്. 


More in Malayalam

Trending

Recent

To Top