Connect with us

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തത് പരാജയത്തിന് കാരണമായി; വീണ്ടും വൈറലായി സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍

Malayalam

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തത് പരാജയത്തിന് കാരണമായി; വീണ്ടും വൈറലായി സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തത് പരാജയത്തിന് കാരണമായി; വീണ്ടും വൈറലായി സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.

അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നടി ചെയ്ത കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും സ്ത്രീ പ്രേക്ഷകരെ വലിയ തോതില്‍ സ്വാധീനിച്ചു. നൃത്തത്തിലെ മികവ്, കോമഡിയും വൈകാരികതയും ഒരുപോലെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഘടകങ്ങള്‍ മഞ്ജുവിനെ മറ്റ് നടിമാരില്‍ നിന്നും ഒരുപടി മുന്നിലെത്തിച്ചു. അക്കാലത്ത് മഞ്ജുവിനൊപ്പം കരിയറില്‍ തിളങ്ങി നിന്ന നടിയാണ് ദിവ്യ ഉണ്ണി. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

മഞ്ജു അഭിനയ രംഗത്ത് നിന്നും പിന്മാറിയ സമയത്ത് നടിയെ വെച്ച് ചെയ്യാനിരുന്ന സിനിമകളില്‍ ചിലത് ദിവ്യ ഉണ്ണിയിലേക്കെത്തി. ഇതിലൊരു സിനിമയാണ് ഉസ്താദ്. 1999 ല്‍ പുറത്തിറങ്ങിയ ഉസ്താദില്‍ മോഹന്‍ലാല്‍, ദിവ്യ ഉണ്ണി, ഇന്ദ്രജ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. സിബി മലയില്‍ സംവിധാനം ചെയ്ത ഉസ്താദ് പക്ഷെ പ്രേക്ഷക സ്വീകാര്യത നേടിയില്ല. സിനിമ വിതരണം ചെയ്ത് സ്വര്‍ഗചിത്ര അപ്പച്ചന്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഉസ്ദാതില്‍ മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തത് പരാജയത്തിന് കാരണമായെന്ന് ഇദ്ദേഹം പറയുന്നു. കഥ പറയുമ്പോഴുള്ള ഇംപാക്ട് റിലീസ് ചെയ്യുമ്പോള്‍ കിട്ടില്ല. വളരെ പ്രതീക്ഷിച്ച് ചെയ്ത സിനിമയാണ് ഉസ്താദ്. ഹീറോയ്ക്ക് ഒരു അനിയത്തിയുണ്ട്. അനിയത്തിയുടെ അടുത്ത് മാത്രമേ പുള്ളി മര്യാദയ്ക്ക് നില്‍ക്കൂ. ഈ കഥ ബെസ്റ്റാണെന്ന് ഞാന്‍ പറഞ്ഞു. മഞ്ജുവിനെ ആദ്യം ബ്ലോക്ക് ചെയ്യെന്ന് രഞ്ജിത്ത് പറഞ്ഞു.

മഞ്ജുവിന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തു. പിന്നീട് മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയെത്തി. അതോട് കൂടി ആ ഭാഗം വര്‍ക്ക് ഔട്ട് ആയില്ല. ലാല്‍ എല്ലാം കറക്ടായി ചെയ്തു. പക്ഷെ ഹീറോയിന്‍ കാരണം വീട്ടിലെ സീനുകള്‍ എല്ലാം തുലഞ്ഞു. അവിടെ മഞ്ജുവായിരുന്നെങ്കില്‍ ചേട്ടാ എന്ന് പറഞ്ഞൊരു നോട്ടം നോക്കിയാല്‍ മോഹന്‍ലാല്‍ വിറയ്ക്കുമെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

സ്വര്‍ഗചിത്ര അപ്പച്ചന്റെ അഭിപ്രായത്തെ എതിര്‍ത്ത് കൊണ്ട് കമന്റുകളും വരുന്നുണ്ട്. ദിവ്യ ഉണ്ണി ഉസ്താദില്‍ മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്, സിനിമയുടെ മറ്റ് പോരായ്മകളാണ് പരാജയത്തിന് കാരണമായതെന്നാണ് ഭൂരിഭാഗം കമന്റുകളും. മഞ്ജു അഭിനയിച്ചിരുന്നെങ്കിലും ഉസ്താദ് പ്രേക്ഷക സ്വീകാര്യത നേടില്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ദിലീപിനെ വിവാഹം ചെയ്തതോടെയാണ് ഉസ്ദാതില്‍ നിന്നും മഞ്ജു പിന്മാറിയത്. നിരവധി സിനിമകളില്‍ മഞ്ജുവിനെ നായികയായി പരിഗണിച്ചിരിക്കെയായിരുന്നു വിവാഹം. ഫ്രണ്ട്‌സ്, ചന്ദ്രലേഖ തുടങ്ങിയ സിനിമകളില്‍ ആദ്യം നായികയായി പരിഗണിച്ചത് മഞ്ജുവിനെയാണ്. എന്നാല്‍ വിവാഹശേഷം നടി സിനിമാ രംഗം വിട്ടതോടെ ഈ സിനിമകള്‍ മറ്റ് നടിമാരിലേക്കെത്തി. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു മഞ്ജു അഭിനയം നിര്‍ത്തിയത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

More in Malayalam

Trending