Actress
മമ്മൂക്ക എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നതായി സിനിമയിലുള്ളവർ പറഞ്ഞ് തന്നെ ഞാനറിഞ്ഞു, ആ സിനിമ ഉദാഹരണമാണ്; വീണ്ടും വെളിപ്പെടുത്തലുമായി ഉഷ
മമ്മൂക്ക എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നതായി സിനിമയിലുള്ളവർ പറഞ്ഞ് തന്നെ ഞാനറിഞ്ഞു, ആ സിനിമ ഉദാഹരണമാണ്; വീണ്ടും വെളിപ്പെടുത്തലുമായി ഉഷ
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടിയായിരുന്നു ഉഷ. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങി നിന്നിരുന്ന ഉഷ സീരിയലിലും സജീവമായിരുന്നു. എന്നാൽ പിന്നീട് താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇപ്പോൾ സിനിമയിൽ ഉഷയെ കാണാറേ ഇല്ല. കോട്ടയം കുഞ്ഞച്ചൻ, കിരീടം, ചെങ്കോൽ എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഉഷയെന്ന് നടിയെ മലയാളികൾക്ക് കൂടുതലും പരിചയം.
അടുത്തിടെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് നടി ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. ഇതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും ആരോപണം നടത്തിയിരിക്കുകയാണ് നടി. മമ്മൂട്ടി തനറെ അവസരം അന്ന് നഷ്ടപ്പെടുത്തിയ സിനിമയുടെ പേര് എടുത്തു പറഞ്ഞുതന്നെയാണ് ഉഷയുടെ ആരോപണം.
മമ്മൂക്കയുടെ വലിയ ആരാധികയായിരുന്നു ഞാൻ. ശരിക്കും മമ്മൂട്ടി ഫാൻ ഗേൾ ആയാണ് സിനിമയിലേയ്ക്ക് വന്നതുതന്നെ. കോട്ടയം കുഞ്ഞച്ചൻ, കാർണിവൽ തുടങ്ങിയ സിനിമയുടെ സമയത്തൊക്കെ അദ്ദേഹത്തിനും എന്നോട് വളരെ കാര്യമായിരുന്നു. എന്റെ ഒരുപാട് നല്ല ഫോട്ടോകൾ അദ്ദേഹം തന്റെ സ്വന്തം ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
പിന്നീട്, പെട്ടെന്ന് മമ്മൂക്ക് എന്നോട് സംസാരിക്കാതെയായി. എന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണോ ദേഷ്യത്തിന് പിന്നിലെന്ന് അറിയില്ല. എവിടെയെങ്കിലും വച്ച് കാണുമ്പോൾ ഗുഡ്‌മോർണിംഗ് മാത്രം പറഞ്ഞുപോകും. സിനിമയിലുള്ളവർ തന്നെ പറഞ്ഞ് ഞാനറിഞ്ഞു മമ്മൂക്ക എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നതായി.
സജ്ജഷനിൽ എന്റെ പേര് വരുമ്പോൾ അത് വേണ്ട എന്ന് അദ്ദേഹം പറയും. മാർത്താണ്ഡൻ സംവിധാനം ചെയ്ത ദൈവത്തിന്റെ ക്ളീറ്റസ് എന്ന സിനിമ ഉദാഹരണമാണ്. എന്നെ ഫിക്‌സ് ചെയ്ത പടമായിരുന്നു അത്. എന്റെ അനിയനെ പോലെയാണ് മാർത്താണ്ഡൻ. ചേച്ചിക്ക് ഈ ക്യാരക്‌ടർ വലിയ ബ്രേക്കാകും എന്നാണ് അവൻ പറഞ്ഞത്.
അവന്റെ ആദ്യത്തെ സിനിമയിൽ ഞാൻ അഭിനയിക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. ഒടുവിൽ പറയുക പോലും ചെയ്യാതെ എന്നെ മാറ്റി എന്നും അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ ഉഷ പറഞ്ഞു. കോട്ടയം കുഞ്ഞച്ചന്റെ സമയത്താണ് അതിന്റെ ഡയറക്ടർ സുരേഷേട്ടനും ഞാനും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. ആ സമയത്ത് എന്റെ അച്ഛനും സുരേഷേട്ടന്റെ അച്ഛനും മമ്മൂക്കയുടെ അടുത്ത് പരാതി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തിൽ മമ്മൂക്ക ഇടപെട്ടിരുന്നു.
പക്ഷെ മമ്മൂക്ക സുരേഷേട്ടനെ ഉപദേശിച്ചു. എന്നെ ഉപദേശിക്കാൻ അദ്ദേഹത്തിന് പറ്റിയിട്ടില്ല. അത് പക്ഷെ ഒന്നും ഫലം കണ്ടില്ല. ഞങ്ങൾ വിവാഹിതരായി. പുള്ളി പറഞ്ഞത് കേൾക്കാത്തതിന്റെ സങ്കടം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നോട് ഒന്നും പുള്ളി പറഞ്ഞിട്ടില്ല. അതും ഇതും തമ്മിൽ ബന്ധമുണ്ടോ എന്ന് പോലും അറിയില്ലെന്നും ഉഷ പറഞ്ഞിരുന്നു.
